Latest News

വീണ്ടും ഒരു മെയ്ദിനം-2

കെ.ജി.സുധാകരന്‍
2013 ഏപ്രില്‍ ഇരുപത്തിനാലിനാണ് റാണാപ്ലാസാ കെട്ടിടം തകര്‍ന്നത്. എട്ടുനില കെട്ടിടത്തില്‍ നിരവധി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കെട്ടിടഉടമ സോഹല്‍റാണാ ഭരണകക്ഷി നേതാവാണ്. അതുകൊണ്ട് കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച എല്ലാ കടലാസുകളും ഭദ്രമായി അയാളുടെ കയ്യില്‍ ഉണ്ടാകും. യഥാര്‍ത്ഥത്തില്‍ അഞ്ചുനില കെട്ടിടം
പണിയാന്‍ അനുമതി വാങ്ങുകയും എട്ടുനിലകെട്ടിടം
പണിയുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. റാണാപ്ലാസാ ദുരന്തം
ലോകമനസ്സാക്ഷിയെ ഞെട്ടിച്ചു. 1120 തൊഴിലാളികളാണ് ദാരുണമായി
കൊല്ലപ്പെട്ടത്.ബംഗ്ലാദേശിന്റെ കയറ്റുമതിയില്‍ എണ്‍പത് ശതമാനം ഗാര്‍മെന്റ്‌സ് ഉല്‍പ്പന്നങ്ങളാണ്. തൊഴിലാളികള്‍ക്ക്
ന്യായമായ കൂലി നല്‍കാനോ തൊഴില്‍ വകുപ്പും ഭരണകൂടവും തയ്യാറാകുന്നില്ല.
തൊഴിലാളികള്‍ക്ക്
സംരക്ഷണം നല്‍കുന്നതിനു പകരം ഉടമവര്‍ഗത്തിന്റെ ക്രൂരതകള്‍ക്ക് താങ്ങായി മാറുകയാണ്
ഭരണാധികാരികള്‍.
വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും റാണാപ്ലാസയില്‍
കൊല്ലപ്പെട്ട
തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണ്.
ബംഗ്ലാദേശില്‍
ഏഴായിരത്തിലധികം ഗാര്‍മെന്റ്‌സ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. മിക്ക കെട്ടിടങ്ങളുടെയും സ്ഥിതി വളരെ മോശമാണ്. 4.5 മില്യന്‍ തൊഴിലാളികള്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നു. കഘഛ കണക്കുകള്‍ പ്രകാരം റാണാപ്ലാസാ
ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ചുരുങ്ങിയത് മുപ്പത് മില്യന്‍ ഡോളര്‍ വേണം. കോടതി കേസ് അനന്തമായി
നീങ്ങുകയാണ്. വൈകി
ലഭിക്കുന്ന നീതി
യഥാര്‍ത്ഥത്തില്‍
നീതി നിഷേധം
തന്നെയാണ്.പരിമിതമായി ജീവിതം ലഭിക്കാന്‍
ന്യായമായ കൂലി
തൊഴിലാളികളുടെ
അവകാശമാണ്. എന്നാല്‍ വന്‍ ലാഭം കൊയ്യുന്ന ഗാര്‍മെന്റ് വ്യവസായത്തില്‍ തൊഴിലാളികളെ ഉടമകള്‍ അതിക്രൂരമായി ചൂഷണം ചെയ്യുകയാണ്.
2013 ഡിസംബറില്‍ മിനിമം കൂലി നൂറ്റിനാല് ഡോളര്‍ ലഭിക്കണമെന്ന്
തൊഴിലാളികള്‍
ആവശ്യപ്പെട്ടു. എന്നാല്‍ അവാമി ലീഗ് സര്‍ക്കാര്‍ അനുവദിച്ച മിനിമം കൂലി
അറുപത്തിയെട്ട് ഡോളര്‍ മാത്രം. ഇന്ത്യ,
പാക്കിസ്ഥാന്‍, ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ
രാജ്യങ്ങളിലെ മിനിമം
കൂലിയെക്കാള്‍ കുറവാണ് ബംഗ്ലാദേശിലെ സര്‍ക്കാര്‍ അനുവദിച്ച മിനിമം കൂലി. ഇന്ത്യയില്‍ നൂറ്റിപന്ത്രണ്ട് ഡോളറും ചൈനയില്‍
280 ഡോളറും
നല്‍കുമ്പോഴാണ്
ബംഗ്ലാദേശില്‍
അറുപത്തിയെട്ട് ഡോളര്‍. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ
കൂലിയാണ് ബംഗ്ലാദേശിലെ തൊഴിലാളികള്‍ക്ക്
ലഭിക്കുന്നത്.റാണാപ്ലാസ ദുരന്തത്തിനുശേഷം
2016 സപ്തംബര്‍
രണ്ടാംവാരത്തില്‍ ടംപാകോ ഫോയില്‍സ് ഫാക്ടറി കെട്ടിടം തകര്‍ന്ന്
മുപ്പത്തിനാല്
തൊഴിലാളികള്‍
ദാരുണമായി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും
ഉയരാന്‍ സാധ്യത.
ബംഗ്ലാദേശില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. തൊഴിലാളികള്‍ ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്നു. തൊഴിലാളി കുടുംബങ്ങള്‍
പട്ടിണിയിലേക്ക്
എറിയപ്പെടുന്നു. ഉടമകള്‍ ലാഭം പെരുപ്പിക്കുന്നു.
ഭരണകൂടം
നോക്കുകുത്തിയായി
മാറുന്നു. ഈ സ്ഥിതി
തുടരാന്‍ അനുവദിക്കരുത്.
വര്‍ത്തമാനകാലഘട്ടത്തില്‍ എട്ടുമണിക്കൂര്‍ ജോലി എന്നതും തമാശയായി തോന്നാം. പല
മേഖലകളിലും പതിനെട്ടും ഇരുപതും മണിക്കൂര്‍
പണി എടുപ്പിക്കുകയാണ്.
തൊഴിലാളിക്ക്
നിയമത്തിന്റെ പിന്‍ബലം ഒട്ടും ലഭിക്കരുതെന്ന
നിര്‍ബന്ധബുദ്ധിയോടെ ഇന്ത്യയില്‍ പ്രധാന തൊഴില്‍ നിയമങ്ങള്‍ എല്ലാം തന്നെ ഉടമ വര്‍ഗ്ഗത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മാറ്റി എഴുതി
കൊണ്ടിരിക്കുകയാണ്. മെയ്ദിനത്തിന്റെ പ്രസക്തി വര്‍ധിക്കുക തന്നെയാണ്. വിദേശമൂലധനത്തിന്റെ സ്വതന്ത്ര പ്രയാണം ഉറപ്പ് വരുത്തുമ്പോള്‍ ലാഭം കൊതിച്ച് മൂലധന
പ്രയാണത്തില്‍ രാജ്യം വിടുന്ന കമ്പനികള്‍
നിരവധിയാണ്.
തൊഴിലാളികള്‍
തെരുവിലും.
തൊഴിലാളി വര്‍ഗ്ഗത്തിന് മോചന മാര്‍ഗ്ഗം കാട്ടിത്തന്ന മഹാനായ കാറല്‍ മാര്‍ക്‌സ് അന്തരിച്ച് മൂന്ന് വര്‍ഷത്തിനുശേഷമാണ് മെയ്
ദിനാചരണത്തിന് വിത്ത് പാകിയ സംഭവങ്ങള്‍
അരങ്ങേറിയത്.
അമേരിക്കയിലെ ഏറ്റവും വലിയ വ്യവസായ
കേന്ദ്രമായ ചിക്കാഗോയില്‍ 1886 മെയ് ഒന്നു മുതല്‍ നാലു വരെ നടന്ന
സംഭവങ്ങള്‍ ചരിത്രത്തിന്റ ഗതി മാറ്റി മറിച്ചു. സമ്പന്ന ഗൃഹങ്ങളിലെ മൃഗങ്ങള്‍ക്ക് ലഭിച്ചിരുന്ന പരിഗണനയുടെ നേരിയ ഒരംശം പോലും അന്ന് തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നില്ല.
പണിശാലകളില്‍
പതിനെട്ടും ഇരുപതും
മണിക്കൂര്‍ പണി, അവധികള്‍ അനുവദിക്കില്ല. ജോലി സ്ഥിരതയില്ല.
അതിക്രൂരമായ
ചൂഷണത്തിന്റെ വിവിധ
മുഖങ്ങള്‍. അങ്ങനെയുള്ള അവസ്ഥയിലാണ് എട്ട്
മണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യം ഉയരുന്നത്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം
തൊഴിലാളികളില്‍ പുത്തന്‍ ഉണര്‍വും ദിശാബോധവും നല്‍കി. ഈ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച്
ലോകത്തിന്റെ പല
ഭാഗങ്ങളിലും
തൊഴിലാളികള്‍
പണിമുടക്കി. ആദ്യമായി പണിമുടക്കിയത്
ആസ്‌ത്രേലിയയിലെ
തൊഴിലാളികളാണ്.
1856 ഏപ്രില്‍
ഇരുപത്തിയൊന്നിന്
ബംഗാളിലെ റെയില്‍വെ തൊഴിലാളികള്‍ ഈ
മുദ്രാവാക്യം ഉയര്‍ത്തി
പണിമുടക്കി.
1866 ആഗസ്ത് ഇരുപതിന് ബാള്‍ടിമൂറില്‍ ചേര്‍ന്ന
നാഷണല്‍ ലേബര്‍
യൂനിയന്റെ സ്ഥാപക
സമ്മേളനം അംഗീകരിച്ച പ്രമേയം എട്ട് മണിക്കൂര്‍ പ്രവര്‍ത്തി ദിനം
അമേരിക്കയില്‍ നടപ്പില്‍ വരുത്താന്‍ ആവശ്യമായ
നിയമനിര്‍മ്മാണത്തിന് ആഹ്വാനം ചെയ്തു.

No comments:

Post a Comment