Latest News

മഹാദേവദേശായി സ്മാരക വായനശാല വാര്‍ഷീകം വഴിവിളക്ക് -2017

പയ്യന്നൂര്‍: മഹാദേവദേശായി സ്മാരക വായനശാല വാര്‍ഷീകം വഴി വിളക്ക് 2017 'മെയ് ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് തീയ്യതികളി ലായി മഹാദേവഗ്രാമത്തില്‍ വിപുലമായി ആഘോഷിച്ചു. ആ ഘോ ഷപരിപാടികള്‍ സി.കൃഷ്ണന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ വെച്ച് ദേശീയ ശിശു വികസന സമിതിയുടെ മികച്ച സാംസ്‌കാരിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് നേടിയ കെ ശി വകുമാറിന്റെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ വി ടി മുരളി ഉപഹാരം നല്‍കി ആദരിച്ചു.പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായി പങ്കെടുത്തു.തുടര്‍ന്ന് നൂറോളം വനി തകള്‍ പങ്കെടുത്ത സംഘഗാനം,നൃത്ത ശില്‍പ്പം,സംഗീ തശില് പം,സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ അരങ്ങേറി.
ഇരുപത്തിയെട്ടിന് നടന്ന സമാപന സമ്മേളനം പി കരുണാകരന്‍ എം പി ഉത്ഘാടനം ചെയ്തു.ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ കെ നമ്പ്യാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.തുടര്‍ന്ന് 'ഒരു ദേശ ത്തിന്റെ കല' പയ്യന്നൂര്‍ കോല്‍ക്കളിയുടെ സമഗ്ര ചരിത്രം പ്രതിപാ ദിക്കുന്ന ഡോക്കുമെന്ററി ചിത്രം പ്രദര്‍ശിപ്പിച്ചു.രണ്ടു ദിവസ ങ്ങളിലായി നടന്ന ചടങ്ങുകളില്‍ ടി ഐ മധുസൂദനന്‍,കെ കെ കു മാര്‍,പി കെ സുരേഷ്‌കുമാര്‍,ജി ഡി മാസ്റ്റര്‍,കെ വി മോഹ നന്‍,അത്തായി പത്മിനി,പിലാക്കല്‍ അശോകന്‍,സുരേഷ് പൊതു വാള്‍,പുത്തലത്ത് ഇന്ദുലേഖ,ശ്രീകാന്ത്,പി യു രാജന്‍,ടി കെ നാ രായണന്‍ മാസ്റ്റര്‍,കെ പത്മിനി,കെ വി വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment