Latest News

വെമ്പുവതെരേസാ ഭവന്‍ പുതിയ കെട്ടിടം ഉദ്ഘാടനം 20ന്

പയ്യാവൂര്‍: തെരുവിലലയുന്ന അ നാഥര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന തെരേസാ ഭവനില്‍, കട ത്തിണ്ണകളിലും ബസ്സ്റ്റാന്‍ഡിലും, വഴിയോരങ്ങളിലും അലഞ്ഞു തിരിയുന്ന കൂടുതല്‍ അനാഥരെ സംരക്ഷിക്കുന്നതിനു വേണ്ടി വെ മ്പുവ തെരേസാ ഭവനോടു ചേര്‍ ന്നു പുതുതായി നിര്‍മ്മിച്ച കെട്ടി ടത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം ഇരുപതിന് ശനിയാഴ്ച ഉച്ചക ഴി ഞ്ഞ് തലശേരി അതിരൂപത ആര്‍ ച്ച് ബിഷപ്പ് മാര്‍: ജോര്‍ജ് ഞരള ക്കാട്ട് നിര്‍വ്വഹിക്കും. സുമ നസ്സു കളുടെ സഹായത്താല്‍ നാല് വര്‍ഷം മുമ്പ് നിര്‍മ്മാണ പ്ര വര്‍ ത്തി ആരംഭിച്ച കെട്ടിടമാണ് ഇ പ്പോ ള്‍ ഉദ്ഘാടനം ചെയ്യുന്ന ത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണി ക്ക് നടക്കുന്ന വിശുദ്ധകുര്‍ ബാന യ്ക്ക് മാര്‍: ജോര്‍ജ് ഞരള ക്കാട്ട് മുഖ്യകാര്‍മ്മികത്വംവഹി ക്കും. ഫാ.ഡോ.ജോസ്‌വെട്ടിക്കല്‍, ഫാ. ജോര്‍ജ്കപ്പുകാലായില്‍എന്നി വ ര്‍ സഹകാര്‍മ്മികത്വംവഹി ക്കും.
നാലര മണിക്ക് നടക്കുന്ന പൊ തു സമ്മേളനത്തില്‍ കോട്ടയം അ തിരൂപതാ സഹായമെത്രാന്‍ മാര്‍: ജോസഫ് പണ്ടാരശ്ശേരില്‍ കെട്ടി ടം ഉദ്ഘാടനം ചെയ്യും. ഫാ.ആ ന്റണിപുന്നൂര്‍അദ്ധ്യക്ഷത വ ഹിക്കും.

No comments:

Post a Comment