Latest News

സതീര്‍ത്ഥ്യ കുടുംബസഗമം21ന്

പയ്യന്നൂര്‍: പയ്യന്നൂര്‍ സെന്‍ട്രല്‍ യു.പി. സ്‌കൂള്‍ 1969-70 വര്‍ഷത്ത ആറ്, ഏഴ് ക്ലാസുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം ഇരുപത്തിയൊന്നിന് ഞായറാഴ്ച സ്‌കൂളില്‍ വെച്ച് നടക്കും. രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍. ഒമ്പതര മണിക്ക് ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പത്തര മണിക്ക് അധ്യാപകരെ ആദരിക്കല്‍. പതിനൊന്നിന് ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍, രണ്ടുമണിക്ക് കലാസംഗമം, വൈകുന്നേരം അഞ്ച് മണിക്ക് ഓര്‍മ്മ മരം നടല്‍ എന്നിവ നടക്കുമെന്ന് എം.വി അമരേശന്‍, മുരളീദാസ്, കെ പ്രേമചന്ദ്രന്‍, ടി. കണ്ണന്‍, യു.കെ. സുരേന്ദ്രന്‍, ഇ.എ.ജി പയ്യന്നൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment