Latest News

വിവാഹവേദിയുടെ മതിലിടിഞ്ഞ് 26 മരണം

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പുരില്‍ വിവാഹവേദിയുടെ മതി ലിടിഞ്ഞ് വീണ് നാലു കുട്ടികളടക്കം ഇരുപത്തിയാറ് പേര്‍ മരിച്ചുമരണം. ഇരുപത്തിയെട്ട് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പതിനൊന്ന് പേര്‍ പുരുഷന്മാരും ഏഴു പേര്‍ സ്ത്രീകളുമാണ്. ശക്തമായ കാറ്റടിച്ചതാണ് മതിലിടിഞ്ഞ് വീഴാന്‍ കാരണമെന്ന് ഐ.ജി അലോക് വസിഷ്ട അറിയിച്ചു.സെവാര്‍ റോഡില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെയാണ് കാറ്റ് ആഞ്ഞടിച്ചത്. തൊണ്ണൂറ് അടി നീളവും പതിമൂന്ന്അടി ഉയരവുമുള്ള മതില്‍ സമീപത്ത് നിര്‍മിച്ച ഷെഡിന് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു.

No comments:

Post a Comment