Latest News

കവി മണ്ഡലം കവിതാ ക്യാമ്പ് 27ന് തുടങ്ങും

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ കവിമണ്ഡലത്തിന്റെ പതിനൊന്നാം വാര്‍ ഷിക കവിതാ ക്യാമ്പ് മെയ് ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് തീയ തികളില്‍ പുറച്ചേരി കേശവതീരം ആയുര്‍വ്വേദഗ്രാമത്തില്‍ നടക്കും. ഇരുപത്തിയേഴിന് ശനിയാഴ്ച മൂന്ന് മണിക്ക് സംസ്ഥാന ബാ ലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് ഡയരക്ടര്‍ പള്ളിയറ ശ്രീധരന്‍ ക്യാമ്പ് ഉല്‍ ഘാടനം ചെയ്യും. കേശവതീരം എം.ഡി.വെദിരമന വിഷ്ണു നമ്പൂ തിരി അദ്ധ്യക്ഷനാകും.
രണ്ടു ദിവസങ്ങളിലായി കവി സൗഹൃദം,കാവ്യ സല്ലാ പം, സ ര്‍ഗ്ഗ സംവാദം, ഗുരു മൊഴി, കലാസന്ധ്യ, പ്രകൃതിവന്ദനം, പുഴ സൗഹൃദ യാത്ര, മുഖാമുഖം ,ആദര സംഗമം, തുടങ്ങിയവ ഉണ്ടാകും. ഇരുപത്തിയെട്ടിന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് മേലത്ത് ചന്ദ്രശേഖരന്‍ സ്മൃതി പുരസ്‌കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കവയിത്രി ശ്രീദേവിക്ക് സമ്മാനിക്കും.ജില്ലയിലെ നൂറോളം കവികള്‍ പങ്കെടുക്കും. ഫോണ്‍ 9447005255.

No comments:

Post a Comment