Latest News

ചിത്ര പ്രദര്‍ശനം 27,28,29 തീയതികളില്‍ ഗാന്ധിപാര്‍ക്കില്‍

പയ്യന്നൂര്‍: കേരള ചിത്രകലാ പരിഷത്ത് പയ്യന്നൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വിനോദ് പയ്യന്നൂരിന്റെ ചിത്ര പ്രദര്‍ശനം ഇരുപത്തിയേഴ്, ഇരുപത്തിയെട്ട്, ഇരുപത്തിയൊമ്പത് തീയതികളില്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കും. മുപ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഇരുപത്തിയേഴിന് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ചിത്രകലാ നിരൂപകന്‍ഡോ. എ.ടി. മോഹന്‍രാജ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായിരിക്കും. ക്ഷേത്രകലാ അക്കാദമി മെമ്പര്‍ ഗോവിന്ദന്‍ കണ്ണപുരം, കെ.കെ. ആര്‍. വെങ്ങര, ടി.ഐ. മധുസൂദനന്‍, കൗണ്‍സിലര്‍ വി. നന്ദകുമാര്‍, എം. പ്രദീപ് കുമാര്‍, കേരള ചിത്രകലാ പരിഷത്ത് ജില്ലാ സെക്രട്ടറി നാസര്‍ ചപ്പാരപ്പടവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. പ്രമോദ് അടുത്തില സ്വാഗതവും വിനോദ് പയ്യന്നൂര്‍ നന്ദിയും പറയും.
ഇരുപത്തിയഞ്ചിന് ശനിയാഴ്ച വൈകുന്നേരം മൂന്നര മണിക്ക് സുഹൃത്ത് സംഘം അവതരിപ്പിക്കുന്ന കവിതാ-ചലച്ചിത്ര ഗാനാലാപനം.
ഇരുപത്തിയെട്ടിന് ഞായറാഴ്ച ഒ.എന്‍.വി കവിതകളുടെ ചിത്രഭാഷ്യംവും മടക്കുമെന്ന്‌കെ.കെ.ആര്‍ വെങ്ങര, വിനോദ് പയ്യന്നൂര്‍, പ്രമോദ് അടുത്തില, കലേഷ് കലാലയ, പീറ്റര്‍ കൊളക്കാട്, അരുണ്‍ കുമാര്‍ എ, രജിത് പയ്യന്നൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment