Latest News

ജോണ്‍ എബ്രഹാം അനുസ്മരണവും, ചലച്ചിത്ര പ്രദര്‍ശനവും 29,30 തീയതികളില്‍

പയ്യന്നൂര്‍:സര്‍ഗ്ഗ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനം നാല്‍പത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളെ അ ഭിമുഖീകരിച്ചും സാംസ്‌കാരിക പ്രവര്‍ത്തനം വൈവി ദ്ധ്യപൂ ര്‍ണ്ണമാക്കുന്നതിനും ഏറെ പ്രതിസന്ധികളെ തരണം ചെയ്യുക യുണ്ടായി. പൊതുപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കെ തന്നെ മറ്റു പലതും നമുക്ക് നേരിടേണ്ടി വരികയാണ്. പയ്യന്നൂരില്‍ സ്വന്തമായ ഒരു പ്രദര്‍ശന ശാല നാല്‍പത് കൊല്ലം മുമ്പെ ആവശ്യ പ്പെട്ടതാണെങ്കിലും അതുണ്ടാകാന്‍ പോകുന്നു എന്ന സന്തോഷം പങ്കുവെക്കുമ്പോഴും ഇനിയും എത്രകാലം എടുക്കും എന്നേ അറിയേണ്ടൂ.
സര്‍ഗ്ഗ 2017 മെയ് ഇരുപത്തിയൊമ്പത്, മുപ്പത് തിയ്യതികളിലായി പയ്യന്നൂര്‍ കൈരളി മിനി ഓഡിറ്റോറിയത്തില്‍ത്തില്‍ വെച്ച് പ്രശസ്ത ജനകീയ സിനിമാസംവിധായകന്‍ ജോണ്‍ എബ്രഹാം അനുസ്മ രണവും, ജോണിന്റെ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തുന്നു.
ഇരുപത്തിയൊമ്പതിന്തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആദ്യകാല ഫിലിം സൊസൈറ്റി മുന്‍നിര പ്രവര്‍ത്തകനായ പി. എം. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. അന്തരിച്ച എസ്. ശരത്ചന്ദ്രന്‍ സംവിധാനം ചെയ്ത ജോണിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും തുടര്‍ന്ന് അഗ്രഹാരത്തില്‍ കഴുത എന്ന ചലച്ചിത്രവുംപ്രദര്‍ശിപ്പ ിക്കുന്നു.
മുപ്പതിന് ചൊവ്വാഴ്ചവൈകുന്നേരം അഞ്ച് മണിക്ക് ജോണ്‍ അബ്രഹാം അനുസ്മരണ പ്രഭാഷണം ശ്രീ എന്‍. ശശിധരന്‍ നടത്തും. തുടര്‍ന്ന് അമ്മ അറിയാന്‍ എന്ന ജനകീയ സിനിമയുടെ പ്രദര്‍ശനവും. ഏവരേയും ക്ഷണിക്കുന്നുഅംഗങ്ങള്‍ വരിസംഖ്യ നല്‍കി അംഗത്വം പുതുക്കാനും പുതുതായി അംഗത്വമെടുക്കാനും മുന്നോട്ടു വരിക.

No comments:

Post a Comment