Latest News

ഈജിപ്തിലൂടെ....2 ; പിരമിഡുകള്‍

പിരമിഡുകളുടെ നാടാണ് ഈജിപത്. അഥാവ
പിരമിഡുകള്‍ ഈജിപ്തിന്റെ മാത്രമാണ്. ലോകത്തെ ഏഴ്
അത്ഭുതങ്ങളിലൊന്നാണ് ഈജിപ്തിലെ അല്‍ഹറമുല്‍ അക്ബര്‍ എന്ന ഏറ്റവും വലിയപിരമിഡ്.
ഈജിപ്തിന്റെ
തലസ്ഥാനമായ കൈറോ പട്ടണത്തിലാണിത്
സ്ഥിതി ചെയ്യുന്നത്.
എഴുപത്തിമൂന്നോളം
പിരമിഡുകള്‍വേറെയുമുണ്ട്. ഇവയുടെ നിര്‍മ്മാണം അയ്യായിരം വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. ഫറോവ
ചക്രര്‍ത്തിമാരുടെയും
കുടുബാംഗങ്ങളുടെയും മറ്റ് ഉന്നതരുടെയും ജഡങ്ങളായ മമ്മികള്‍
സൂക്ഷിക്കുന്നതിനാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പിരമിഡുകള്‍ ഭീമാകരമാണ്. കൈറോവിന്
പടിഞ്ഞാറുഭാഗത്തുള്ള ഗിസായില്‍ രണ്ട്
പിരമിഡുകളുണട്.
നൂറ്റിയമ്പത് മീറ്റര്‍
ഉയരമുണ്ടിതിന്. ഒന്നുമുതല്‍ നാലുവരെ ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള കല്ലുകള്‍ ചേര്‍ത്താണ് പിരമിഡുകള്‍ പണിതത്. മറ്റ്
സ്ഥലങ്ങളിലും
പിരമിഡുകളുണ്ട്. ഒറ്റകല്ലില്‍ പണിതീര്‍ത്ത ലോകത്തലെ ഏറ്റവും വലിയ
കല്‍പ്രതിമയും
ഇവിടെയാണ്. ഒരു കൂറ്റന്‍ പ്രതിമക്ക് മനുഷ്യന്റെ ഉടലും സിംഹത്തിന്റെ തലയുമാണ്. ഉടല്‍
നിര്‍മ്മാതാവിന്റെതു
തന്നെയാണ്. ഇതിന്
ഇരുനൂറ്റിനാല്‍പത്
അടിനീളവും
അറുപത്തിയാറ് അടി
ഉയരവുമുണ്ട്. ആവശ്യമായ കല്ലുകള്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ്
കൊണ്ടുവന്നത്.ഇത്രയും വലിയ കല്ലുകള്‍ ഇത്രയും ഉയരത്തില്‍ കയറ്റി അടുക്കിവെച്ചത് അത്ഭുതകരമാണ്. ആ കാലത്ത് ക്രെയിനുകളോ മറ്റ് യന്ത്രങ്ങളോ ഒന്നുമുണ്ടായിരുന്നില്ലല്ലോ. ഒരുലക്ഷം തൊഴിലാളികള്‍ വര്‍ഷത്തില്‍ മൂന്നുമാസം വീതം ജോലി ചെയ്ത്
ഇരുപത് വര്‍ഷങ്ങള്‍ കൊണ്ടാണ് വലിയ
പിരമിഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഇരുപത്തിമൂന്ന് ലക്ഷം
ശിലാകഷ്ണങ്ങള്‍ ഇതിന് ഉപയോഗിച്ചിരുന്നു. ഓരോ ശില്‍പിക്കും രണ്ടര ടണ്‍ മുതല്‍ പതിനഞ്ച് ടണ്‍ വരെ തൂക്കം വരും. ഈ
പിരമിഡിന്റെ അടി വിസ്തൃതി പതിമൂന്ന്
ഏക്കറാണ്. അയ്യായിരം വര്‍ഷങ്ങളായി ഇത്
നിലനില്‍ക്കുന്നു.
ഇവക്കുള്ളില്‍
രാജാക്കന്മാരുടെ
മൃതദേഹങ്ങളാണ്
മമ്മിയാക്കി സൂക്ഷിച്ചിരുന്നത്. മമ്മിയെല്ലാം പില്‍ക്കാലത്ത് മ്യൂസിയത്തിലേക്ക്
നീക്കിയിട്ടുണ്ട്. ഒരു
പിരമിഡിലും ഇപ്പോള്‍
മൃതദേഹങ്ങളില്ല.
പിരമിഡുകള്‍ കാണുന്നതിന് ടിക്കറ്റെടുക്കണം.
അതിനകത്ത് കയറി
നോക്കണമെങ്കില്‍ വേറെ പ്രത്യേക ടിക്കറ്റെടുക്കണം. പ്രത്യേക ടിക്കറ്റിന് എണ്ണൂറ് രൂപയോളം വേണ്ടിവരും. കൗതുകം കാണാനാണ് ഞാന്‍ ഇത്രയും വലിയ പണം കൊടുത്ത്
അകത്തുകയറിയത്. ചെറിയ പ്രവേശനദ്വാരത്തില്‍ കൂടി അകത്ത് കയറിയതുപോലെ തറയില്‍ നിന്ന് കുറച്ച്
ഉയരത്തില്‍ സ്ഥാപിച്ച
മരപ്പാലത്തില്‍ കൂടി
ടോര്‍ച്ചടിച്ച് കുറച്ചുനടക്കണം. കേന്ദ്ര സ്ഥാനത്ത് വെളിച്ചം സ്ഥാപിച്ചിട്ടുണ്ട്. ഒന്നും കാണാനില്ല. ഭീമാകരമായ പിരമിഡിനുള്ളില്‍ കയറിയെന്ന അനുഭവം മാത്രം. മമ്മി അവിടെയില്ലല്ലോ.
മമ്മി കയറ്റുന്ന കാലത്ത് അകം നിറച്ചിരുന്ന മണല്‍ പിന്നീട് പുറത്ത്
തള്ളിയിരുന്നു. അകത്ത്
കയറാന്‍ ആള്‍ക്കാര്‍
കുറവായിരുന്നു.മമ്മിയല്ലാതെ ശവക്കല്ലറയായ
പിരമിഡിനുള്ളില്‍ കയറാന്‍ അവസരം ലഭിക്കുന്നതും അപൂര്‍വ്വമാണല്ലോ.
ഒരു രാജാവിന് ഒരു പിരമിഡ് എന്നതാണ് രീതി. എന്നാല്‍ പിരമിഡ് കോംപ്ലക്‌സും ഉണ്ട്.രാജ്ഞിയുടെയും
മക്കളുടെയും മമ്മികള്‍ സൂക്ഷിക്കാനാണ്
കോംപ്ലക്‌സ്. നൈല്‍
നദിക്കരയിലെ
ദേവാലയത്തില്‍ വെച്ചാണ് അവസാന പരിചരണങ്ങള്‍ നടത്തുക. എന്നാല്‍
നദിയില്‍ ഒരവശിഷ്ടവും ഉപേക്ഷിക്കില്ല. വലിയ
പിരമിഡിന്റെ തറ വിസ്തൃതി പതിമൂന്ന് ഏക്കര്‍ ഭൂമിയാണ്. മൂന്ന് പിരമിഡുകള്‍ പൊളിച്ച കല്ലുകള്‍, ഒരടി ഘനത്തിലും പത്തടി ഉയരത്തിലും ഫ്രാന്‍സിന് ചുറ്റുമതിലുകള്‍ നിര്‍മ്മിക്കാന്‍
മതിയാകുമെന്നാണ്
പഴമക്കാര്‍ പറഞ്ഞിരുന്നത്. അത്രക്കും വലുപ്പമുള്ളതാണ് വലിയ പിരമിഡുകള്‍.

No comments:

Post a Comment