Latest News

വീണ്ടും ഒരു മെയ്ദിനം-3

കെ.ജി.സുധാകരന്‍
ഈ പ്രമേയത്തിന്റെ കരുത്താണ് യഥാര്‍ത്ഥത്തില്‍ മെയ്ദിനത്തിന്
അടിസ്ഥാനമായ സംഭവങ്ങള്‍ക്ക് തിരി കൊളുത്തിയത്.
പണിമുടക്കുകള്‍ തുടര്‍ന്നു. 1886 മെയില്‍ നടന്ന പൊതു പണിമുടക്കില്‍ 3,20,000 തൊഴിലാളികള്‍ പങ്കെടുത്തു. . ജീവിക്കാന്‍ മതിയായ കൂലി, ജോലി സ്ഥിരത, തൊഴില്‍ സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തല്‍, തൊഴില്‍ സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അമേരിക്കയില്‍ വ്യാപകമായി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നു. അവകാശങ്ങള്‍ അംഗീകരിച്ചു കിട്ടാന്‍ 1886 മെയ് ഒന്നിന് പണിമുടക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായി.
തികച്ചും സമാധാനപരമായിരുന്നു പണിമുടക്ക്. ഏത് വിധേനയും പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സമരം തകര്‍ക്കാന്‍ ഭരണകൂടം കരുക്കള്‍ നീക്കി. ദേശീയ പത്രങ്ങള്‍ ഭരണകൂട സ്തുതി പാടി തൊഴിലാളി സമരത്തെ അപലപിച്ച്
തങ്ങളുടെ വിധേയത്വം പ്രകടമാക്കി. ഭരണകൂടം നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു - സഖാവ് ലൂയിലിങ്ങ്. നാല് ധീരസഖാക്കളെ തൂക്കിലേറ്റി. അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ് എംഗല്‍, ആല്‍ബര്‍ട്ട് പാഴ്‌സണ്‍സ്, ആഗസ്ത്‌സ്‌പൈസ്. ധീരരായ രക്തസാക്ഷികള്‍ ഉയര്‍ത്തിപ്പിടിച്ച
വര്‍ഗ്ഗബോധവും സംഘടനാശേഷിയും നമുക്ക് എന്നും മാര്‍ഗ്ഗദര്‍ശിയാണ്.
പില്‍ക്കാല ചരിത്രം പരിശോധിച്ചാല്‍ മെയ്ദിനം വിപ്ലവകരമായ ആശയങ്ങള്‍
തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ വളരെ സഹായകമായി.
1920കളില്‍ പല
സര്‍ക്കാരുകളും
മെയ്ദിനം അവധിയായി പ്രഖ്യാപിച്ചു. പല
രാജ്യങ്ങളും ജോലി സമയം എട്ട് മണിക്കൂറായി
നിജപ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി മെയ്ദിനം
ആചരിച്ചത് 1923ല്‍
മദ്രാസിലാണ്.
ദക്ഷിണേന്ത്യയിലെ
ആദ്യകാല കമ്മ്യൂണിസ്റ്റും പ്രശസ്ത സ്വാതന്ത്ര്യ
സമര സേനാനിയുമായിരുന്ന ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തില്‍ മദിരാശി
കടപ്പുറത്ത് യോഗം ചേര്‍ന്നു.കാലം
മാറുകയാണ്.
ണീൃഹറ എലറലൃമശേീി ീള
ഠൃമറല ഡിശീി െ
ഉയര്‍ത്തുന്ന പുതിയ
മുദ്രാവാക്യം ആഴ്ചയില്‍ അഞ്ചു ദിവസം ജോലി 7ഃ5=35 മണിക്കൂര്‍.
ഈ മുദ്രാവാക്യം ഉയര്‍ത്തി പ്രക്ഷോഭം
ശക്തിപ്പെടുത്താന്‍
ണഎഠഡ തീരുമാനിച്ചു
കഴിഞ്ഞു. തൊഴിലാളികളെ ക്രൂരമായ ചൂഷണത്തിന് വിധേയരാക്കി ഉടമകള്‍ ലാഭം പെരുപ്പിക്കുകയാണ്. എല്ലായിടത്തും കരാര്‍ തൊഴിലാളികളെ കൊണ്ട് നിറക്കുകയാണ്. മിനിമം കൂലി പോലും നല്‍കാതെയാണ് ചൂഷണം തുടരുന്നത്. തൊഴിലാളി ക്ഷേമവും സാമൂഹ്യ ക്ഷേമവും
ഭരണകൂട അജണ്ടയില്‍ നിന്ന് പുറത്താകുമ്പോള്‍ തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും ദിനങ്ങള്‍ പുലരുന്നത്
ദുരിതങ്ങളോടെയാണ്.ഇന്നത്തെ
ലോകസാഹചര്യം നമ്മോട് ആവശ്യപ്പെടുന്നത്
തൊഴിലാളികളുടെ ഐക്യം ഊട്ടി ഉറപ്പിക്കണം
എന്നതാണ്. നവലിബറല്‍ നയങ്ങള്‍ നമ്മുടെ ജീവിതം പാപ്പരാക്കുകയാണ്.
തൊഴിലില്ലായ്മയും
പട്ടിണിയും
വര്‍ധിക്കുകയാണ്.
കോര്‍പ്പറേറ്റുകള്‍
തടിച്ചുകൊഴുക്കുകയാണ്. സാധാരണ ജനങ്ങളേയും തൊഴിലാളികളേയും പാടെ മറന്നുകൊണ്ടാണ്
എന്‍.ഡി.എ. സര്‍ക്കാര്‍ ഭരണം തുടരുന്നത്.
കോര്‍പ്പറേറ്റുകള്‍
രാജ്യങ്ങളെ വിലയ്ക്ക് വാങ്ങാന്‍ തക്ക ആസ്തി സമ്പാദിച്ചു കഴിഞ്ഞു.
വര്‍ഗ്ഗീയതയുടെ വേരുകള്‍ ആഴത്തില്‍ ഇറക്കി
ജനങ്ങളെ ഭിന്നിപ്പിച്ച്
നവലിബറല്‍ നയങ്ങള്‍ അനായാസം
നടപ്പിലാക്കുകയാണ്
ഭരണാധികാരികള്‍.
അധ്വാനിക്കുന്ന
ജനങ്ങളുടെ
ഐക്യം ശിഥിലമാക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍ക്കും വിഘടനശക്തികള്‍ക്കും എതിരെ ജാഗ്രത
പാലിക്കാനും ഐക്യം ശക്തിപ്പെടുത്താനും
നമുക്ക് പ്രതിജ്ഞ ചെയ്യാം. വരും നാളുകള്‍ ഇന്ത്യന്‍
ജനതയ്ക്കുമേല്‍
കടുത്ത
ആക്രമണങ്ങളാണ്
ഉണ്ടാകുക എന്നതില്‍
സംശയമില്ല. പുതിയ സര്‍ക്കാര്‍
അധികാരമേറിയിട്ട്
മൂന്ന് വര്‍ഷം
തികയുകയാണ്.
തൊഴിലാളികളെയും
സാധാരണ ജനങ്ങളെയും ഞെക്കിക്കൊല്ലുകയാണ് അവര്‍. നയം
മാറ്റത്തിനായി ഉശിരന്‍ പോരാട്ടങ്ങള്‍ക്ക്
മെയ്ദിനം
കരുത്ത് പകരട്ടെ.

No comments:

Post a Comment