Latest News

ചരക്കു സേവന നികുതി :30ന് മലയോര ഹോട്ടല്‍ ബന്ദ്

ഇരിട്ടി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചരക്കു സേവന നികുതിയില്‍ നിന്ന് ഹോട്ടല്‍ വ്യവസായത്തെ ഒഴിവാക്കണമെന്നും കുറഞ്ഞ നികുതി ഘടന സംവിധാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് മെയ് 30 ചൊവ്വാഴ്ച്ച ഇരിട്ടി ടൗണ്‍ ഉള്‍പ്പെടെ മലയോര മേഖലയില്‍ ഹോട്ടല്‍ ബന്ദ് നടത്തുമെന്ന് .കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു
പുതിയ ചരക്കു സേവന നികുതിയില്‍ പ്രതിദിനം വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍അഞ്ച് ശതമാനം മുതല്‍ പതിനെട്ട് ശതമാനംവരെ വന്‍ നികുതി വര്‍ദ്ധനവാണ് നടപ്പാലാക്കിയിട്ടുള്ളത് ഇത് ഹോട്ടല്‍ വ്യവസായത്തെ തന്നെ തകര്‍ക്കുന്ന സ്ഥിതിയിലേക്കെത്തിക്കും. മാത്ര മല്ല നികുതി വര്‍ദ്ദന വിന്റെ അടിസ്ഥാനത്തില്‍ സാധാരണക്കാര്‍ ഉള്‍ പ്പെടെ ഇതിന്റെ ഭാരം ചുമക്കേണ്ട അവസ്ഥയാണുള്ളത്.
അടിയന്തിരമായും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോ ധിക്കണമെന്നും നികുതി വര്‍ദ്ദന ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹോട്ടല്‍ ബന്ദ് നടത്തുന്നത്.പ്രതിഷേധ സമരത്തിന്റെ ഭാഗമായി നടക്കുന്ന ഹോട്ടല്‍ ബന്ദില്‍ മലയോരത്തെ മുഴുവന്‍ ഹോട്ടലുകളും ടീ ഷോപ്പുകളും അടച്ചിടുമെന്നും ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് എഴുത്തന്‍ രാമകൃഷ്ണന്‍ അറിയിച്ചു.പി.കെ.ശ്രീജിത്ത്, കെ. ഇ ബ്രാഹിം .ജാഫര്‍ സാദിഖ്, ബി.കെ.റഷീദ്, ടി.രതീഷ് എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment