Latest News

ഈജിപ്തിലൂടെ....3 മ്യൂസിയത്തിലെ മമ്മികള്‍

 രാജകീയ ജീവിതം പരലോകത്തും തുടരുമെന്നാണ് പുരാത ഈജിപ്തുകാരുടെ വിശ്വാസം. അതുകൊണ്ട് മൃതദേഹം കേടുകൂടാതെയിരിക്കാനുള്ള മാര്‍ഗ്ഗമായാണ് മൃതദേഹങ്ങളെ മമ്മിയാക്കി സൂക്ഷിക്കുന്നത്. മമ്മിയാക്കുന്നതിന് പരമ്പരാഗതമായ ചില നടപടിക്രമങ്ങളുണ്ട്. പ്രക്രിയ എഴുപത് ദിവസം നീണ്ടുനില്‍ ക്കുന്നതാണ്. ഇതിന് മൂന്നു ഘടക ങ്ങളുണ്ട്. എംബാം ചെയ്തതിനുശേഷമാണ് ഒന്നാംഘട്ടത്തിലേക്ക് കടക്കുക. മൃതദേഹത്തില്‍ നിന്നും തലച്ചോര്‍, കരള്‍,ശ്വാസകോശം, വയര്‍ എന്നിവ നീക്കം ചെയ്യും. ഇത് വെവ്വേറെ ഭരണികളില്‍ സൂക്ഷിക്കും. രണ്ടാമത്തെ ഘട്ടം ഇതിനായി ശരീരം കീറിയപ്പോള്‍ തുറന്ന് കിടക്കുന്ന ശരീരഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കലാണ്. അതിനുശേഷം
കുറെ നാള്‍ ജഡം വെയിലത്ത് ഉണങ്ങാനിടും. മൂന്നാമത്തെ ഘട്ടം
ലിന്‍തുണിയുടെ നാടകൊണ്ട് ശരീരമാകെബാന്റേജിട്ടതുപോലെ
വരിഞ്ഞുപൊതിയും. അതിനുശേഷം മൃതദേഹം ഇരുമ്പിന്റെയോ
മരത്തിന്റെയോ പെട്ടിയില്‍ അടക്കം ചെയ്യും. ഈ മമ്മി പിരമിഡിനുള്ളില്‍ സൂക്ഷിക്കും. ഇടക്കാല ഭക്ഷണത്തിനായി ധാന്യം, പഴം, വെള്ളം മുതലായവ കൂടെ വെക്കും. ബി.സി. 3400 ലേതെന്ന്കരുതപ്പെടുന്ന മമ്മിയാണ് ഗവേഷകര്‍ ആദ്യമായി കണ്ടെത്തിയത്. രണ്ടായിരം വര്‍ഷത്തോളം മമ്മീകരണ പ്രക്രിയ തുടര്‍ന്നിരുന്നു. പച്ചയായഒരു മമ്മിയെ കാണണമെങ്കില്‍ കൈറോവിലെ
മ്യൂസിയത്തില്‍ പോയാല്‍ മതി. മേശപ്പുറത്ത് വരിവരിയായി മമ്മികള്‍
(മൃതദേഹങ്ങള്‍) കിടത്തിയിട്ടുണ്ട്. തൊട്ടുനോക്കാന്‍ പാടില്ല. ഫോട്ടോ എടുക്കാന്‍ പോലും അനുവാദമില്ല. മരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന്
ബാന്റേജിട്ട ഒരു രോഗിയെ പോലെയാണ് മമ്മിയെ കാണുന്നത്. നാലായിരം വര്‍ഷം മുമ്പ് മരിച്ചുപോയ ഒരു രാജാവിന്റെയോ മന്ത്രിമാരുടെയോ
മൃതദേഹങ്ങളാണ് മുന്നില്‍ കിടക്കുന്നത്. കൈകള്‍ വശങ്ങളില്‍ ബന്ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ രാമായണകാലത്തിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈജിപ്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ മൃതദേഹങ്ങളാണ് ഇവിടെ കണ്‍മുമ്പില്‍ കാണുന്നത്. മൃതദേഹങ്ങള്‍ ഒരിക്കലും ചീഞ്ഞുപോകാതെ മമ്മികളാക്കി
നിലനിര്‍ത്തുന്നതിന് ഈജിപ്തിലെ പ്രാചീന പുരോഹിതന്മാര്‍ ഉപയോഗപ്പെടുത്തിയിരുന്ന ഔഷധച്ചേരുവയുടെ രഹസ്യം മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നഷ്ടപ്പെട്ടുപോയിരുന്നു. എങ്കിലും ചില അറിവുകള്‍ ബി.സി. 484-424ല്‍
ജീവിച്ചിരുന്ന യവന പണ്ഡിതന്മാര്‍ മുഖേന ലഭ്യമാണ്.ലോം കണ്ട സ്വച്ഛേധിപതിയായിരുന്ന ഫറോവ ചക്രവര്‍ത്തി (അറബി ഭാഷയില്‍ ഫിര്‍ഔന്‍)യുടെ
ഭരണകാലം ബി.സി. 1279മുതല്‍ 1212വരെ യാണ്. റംസീന് രണ്ടാമനായാണ് ഈ ഫറോവ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഈ രാജവംശത്തിലുള്ള വരെയെല്ലാം ഫറോവകമാര്‍ എന്നാണറിയപ്പെട്ടിരുന്നത്. മോസസ്
(മൂസിനബിയെയും അനുയായികളെയും പിടികൂടാനിറങ്ങിയ ഫറോവയും സൈന്യവും ചെങ്കടലില്‍ മുങ്ങിമരിച്ചതായി വിശുദ്ധ ഖുര്‍ആനില്‍
പറഞ്ഞിട്ടുണ്ട്. ഫറോവയുടെ ജഡം പിറകെയുള്ള ജനതക്ക് ദൃഷ്ടാന്തരമായി
സൂക്ഷിക്കുമെന്നും ഇതില്‍ പറഞ്ഞിരുന്നു. എ.ഡി. 1881ല്‍ ഒരു
ബ്രിട്ടീഷ് കമ്പനി യാണ് ചെങ്കടലിന്റെ അടിത്തട്ടില്‍ നിന്ന് ഈ ശരീരം
പൊക്കിയെടുത്തത്. ബി.സി. 1212ല്‍ മുങ്ങിമരിച്ച ഫറോവയുടെ ജഡം കൈറോ മ്യൂസിയത്തില്‍് ഞാന്‍ കണ്ടു. അസ്ഥികൂടമല്ല, അസ്ഥിമാംസ ചര്‍മ്മരോമങ്ങളടങ്ങുന്ന ഉണങ്ങിയ ശരീരം. 201 സെന്റിമീറ്ററാണ് മൃതദേഹത്തിന്റെ നീളം. ഗ്ലാസ് പെട്ടിയില്‍ മലര്‍ന്നുകിടക്കുന്നു.

No comments:

Post a Comment