Latest News

47 വര്‍ഷങ്ങള്‍ക്ക് ശേഷം സതീര്‍ഥ്യര്‍ സ്‌കൂള്‍ തിരുമുറ്റത്ത് ഒത്തുചേര്‍ന്നു

പയ്യന്നൂര്‍: നാല്‍പത്തിയേഷ് വര്‍ഷം മുമ്പ് ആറ്, ഏഴ് ക്ലാസുകളില്‍ പഠിച്ചവര്‍ ഓര്‍മ്മയ്ക്കായി 2017 എന്ന പരിപാടിയോടെ കേളോത്ത് സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ ഒത്തുചേര്‍ന്നു. സഹപാഠികളുടെ ഒത്തുചേരലിലൂടെ പഴയ സൗഹൃദം പുതുക്കുവാനും സ്‌കൂള്‍ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുവെയ്ക്കുന്നതിനുമാണ് പ്രധാനമായും വിനിയോഗിച്ചത്. പ്രതിജ്ഞാ വാചകം അഡ്വ. എം.വി അമരേശന്‍ ചൊല്ലിക്കൊടുത്തു. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഓര്‍മ്മയ്ക്കായി2017 ഉദ്ഘാടനം ചെയ്തു.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഓര്‍മ്മമരം സ്‌കൂള്‍ മുറ്റത്ത് നട്ടു. അഡ്വ. എം.വി അമരേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. പ്രേമചന്ദ്രന്‍, പി.കെ. രാമകൃഷ്ണന്‍ മാസ്റ്റര്‍,, സി.എ. ബാബു, കെ.പി. ശ്രീധരന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. മുരളീദാസ് പയ്യന്നൂര്‍ സ്വാഗതവും ഇ.എ.ജി പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് മുന്‍കാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം സഹപാഠികള്‍ തമ്മിലുള്ള പരിചയം പുതുക്കല്‍,, ഓര്‍മ്മ പങ്കിടലും നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളുടെയും കലാസംഗമം നടന്നു. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.

No comments:

Post a Comment