Latest News

ചാല ഗ്യാസ് ടാങ്കര്‍ ദുരന്തം: 63 ലക്ഷം നല്‍കണമെന്ന് കോടതി

തലശ്ശേരി: കണ്ണൂര്‍ ചാലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പേറഷ ന്റെ പാചക വാതക ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ച പ തിനേഴു കേസുകളിലായി 62,93,600 രൂപയും ഒമ്പത് ശതമാനം പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ എം.എ.സി.ടി കോടതിജഡ്ജ് ഉത്തരവിട്ടു.
സസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയതിനുശേഷമള്ള പതിനേഴ് ഹരജികളിലാണ് കോടതി ഉത്തരവ്.
2012 ആഗസ്ത് ഇരുപത്തിയേഴിന് രാത്രി പതിനൊന്ന് മണിയോ ടെ ചാല ബൈപാസിലാണ് കേ സിനാസ്പദമായ ദാരുണമായ സംഭവം നടന്നത്.
ദുരന്തത്തില്‍ ഇരുപത് പേ രാണ് മരണപ്പെട്ടത്. നിരവധി പേ ര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെ യ്തു. മംഗാലാപുരത്തെ പ്ലാ ന്റില്‍ നിന്നുപാചകവാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നബുള്ളറ്റ് ടാങ്കര്‍ ലോറി ബൈ പാസിലെ ഡിവൈഡറില്‍ ട്ടി മറിയുകയും ഉഗ്രശബ്ദത്തോടെ പൊ ട്ടിത്തെറിക്കുകയുമായിരുന്നു. ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലായിരുന്നു ഉത്തരവ്.

No comments:

Post a Comment