Latest News

മാലിന്യ സമരം 68-ാം ദിവസം സമരവേദിയില്‍ മറത്തു കളി അരങ്ങേറി

പയ്യന്നൂര്‍: സമര ചൂടിന് കുളിര്‍മ യേക്കാന്‍ വടക്കെ മലബാറിന്റെ സ്വ ന്തം കലയായ മറത്തു കളി യും .നാവിക അക്കാദമി മാലിന്യ പ്ലാ ന്റിനെതിരായി ജന ആരോ ഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല മാലിന്യ വിരുദ്ധ പന്തലിലാണ് മറത്തു കളി അരങ്ങേറിയത്.
തിങ്ങിനിന്ന സദസ്സില്‍ സമര സമിതി പ്രവര്‍ത്തകരും നാട്ടു കാരും മറത്തുകളിക്ക് കാണികളായി.
പാണപ്പുഴപത്മനാഭന്‍ പ ണിക്കരും എട്ടാട്ടുമ്മല്‍ ഭാസ്‌ക്കര പണിക്കരും നേതൃ ത്വം നല്‍കി. പൂരക്കളി അക്കാദമി പ്രസിഡന്റ് പി വി കൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടു ത്തു.കെ എം വിനയകുമാര്‍ സ്വാ ഗതം പറഞ്ഞു.
അനിശ്ചിതകാല സമരം അറുപത്തി എട്ടാം ദിവസ ത്തി ലേക്ക് കട ന്നു.സമരപ ന്തലില്‍ പിപി പ്രേമന്റെ നിരാഹാര സമരം മൂന്നാം ദിവസ ത്തിലേക്ക് കടന്നു. അഴീക്കല്‍ കപ്പല്‍ പൊളി വിരുദ്ധ സമരസമിതി ചെയര്‍മാന്‍ മനോഹരന്‍ സമരത്തിന് ഐക്യ ദാര്‍ഢ്യവുമായി പന്തലിലെത്തി

No comments:

Post a Comment