Latest News

രാമന്തളി സമരം: പ്രിയേഷിനെ അറസ്റ്റു ചെയ്ത് നീക്കി; 80 ദിവസം പിന്നിടുന്ന നിരാഹര സമരത്തിന് ഇനി പെണ്‍ കരുത്തും

പയ്യന്നൂര്‍: ഏഴിമല നാവിക അ ക്കാദമി പ്രധാന കവാടത്തിനു മു ന്നില്‍ അനിശ്ചിതകാല മാലിന്യ വിരുദ്ധ സമരം നടത്തി വരുന്ന ജ ന ആരോഗ്യ സംരക്ഷണ സമി തിയുടെ നിരാഹാര സമരത്തിന് ഊര്‍ജ്ജം പകരാന്‍ ഇനി പെ ണ്‍കരുത്തും. സമരപന്തലില്‍ അറുപതാം ദിവസത്തിലേക്ക് കടന്ന നി രാഹാര സമരത്തിലാണ് പ്രതിഷേധത്തിന്റെ പുതിയ തലങ്ങള്‍ തീര്‍ക്കാനായി സമരസമിതി പ്രവര്‍ത്തക കെ പി പരമേശ്വരി നിരാഹാരം തുടങ്ങിയി രിക്കുന്നത്.കഴിഞ്ഞ പത്തു ദിവസ മായി നിരാഹാരം അനുഷ്ഠിച്ചു വന്ന പ്രിയേഷ് കക്കോപ്രത്തിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റു ചെ യ്തു പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നീക്കി.ഇതേ തുടര്‍ന്നാണ് രാമന്തളി മാലിന്യ വിരുദ്ധ സമരത്തിന് വഴിത്തിരി വാ കാന്‍ കെ പി പരമേശ്വരി നി രാഹാരം ആരംഭിച്ചത്.കെ പി പര മേശ്വരിയെ എന്‍ വി കൃഷ്ണന്‍ ഷാള്‍ അണിയിച്ചു.
എണ്‍പത്ദിവസം പിന്നിടുന്ന മാലിന്യ വിരുദ്ധ സമരം കൂടുതല്‍ ശ ക്തമാക്കുവാന്‍ ജന ആരോഗ്യ സംരക്ഷണ സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് നിരാഹാര സമരത്തില്‍ സ്ത്രീ പങ്കാളിത്തം രംഗത്ത് കൊണ്ടു വന്നിരിക്കുന്നത്. സമരത്തിന് ഐക്യദാര്‍ ഡ്യവുമായി കേരള ശാസ്ത സാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ സമര പന്തലിലെത്തി.
മാലിന്യ പ്രശനം സമരസമിതി നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം പരിഷത്ത് പ്രവര്‍ത്തകര്‍ മലിന ബാധിത പ്രദേശങ്ങള്‍ സന്ദ ര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് കെ ബാലന്‍, എം ദിവാകരന്‍, വിനോദ് കുമാര്‍ കെ ,വേണു ബി, കെ പ്രദീപ് കുമാര്‍, ഹരി സി, കെ വി ര വീന്ദ്ര ന്‍,മോഹന്‍കുമാര്‍, വേണുഗോപാല്‍ കെ ,സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി

No comments:

Post a Comment