Latest News

ആര്‍.രാമകൃഷ്ണപ്പൊതുവാളെ അനുസ്മരിച്ചു

പയ്യന്നൂര്‍: രാമകൃഷ്ണ പൊതുവാള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പെരളം എ.എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപകനും സാമൂഹിക, സാംസ്‌കാരിക ആധ്യാത്മിക രംഗങ്ങളിലെ സാന്നിധ്യവുമായിരുന്ന ആര്‍. രാമകൃഷ്ണപൊതുവാളെ അനുസ്മരിച്ചു. എ.കെ. കൃഷ്ണന്‍ മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു.
സംസ്‌കൃത സര്‍വ്വകലാശാലഡയരക്ടര്‍ ഡോ. ഇ.ശ്രീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി. വിജയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍, പരീക്ഷാഭവന്‍ ജോയിന്റ് കമ്മീഷണര്‍ സി. രാഘവന്‍, ഡോ.കെ. മോഹന്‍രാംദാസ്, വെറ്റിനറി സര്‍വ്വകലാശാല ഡയരക്ടര്‍ ഡോ.ടി.പി. സേതുമാധവന്‍, കെ.കെ. ശ്രീധരന്‍, കെ.വി.ശശിധരന്‍ നമ്പ്യാര്‍, പി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വെള്ളൂര്‍ ജി.എല്‍.പി സ്‌കൂളിലെ പ്രധാന അധ്യാപിക എം.എശ്. സുവര്‍ണ്ണയ്ക്ക് അവാര്‍ഡ് നല്‍കി.

No comments:

Post a Comment