Latest News

ടി. പുരുഷോത്തമനെ അപകീര്‍ത്തിപ്പെടുത്തല്‍: സി.ഐക്ക് പരാതി

പയ്യന്നൂര്‍: നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ നിരന്തരം തനിക്കെതിരെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് കേരള അക്വാഫാര്‍മേഴ്‌സ് സം സ്ഥാന പ്രസിഡണ്ടും ജല കര്‍ഷകന്‍ പത്രാധിപരുമായ മാവിച്ചേരിയിലെ ടി. പുരുഷോത്തമന്‍ പയ്യന്നൂര്‍ സി.ഐ എം.പി. ആസാദിന് പരാതി നല്‍കി.
ഫെയ്‌സ്ബുക്കിലൂടെയും വാട്‌സപ്പിലൂടെയും തേജോവധം നടത്തുകയും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് നിരന്തരം അവഹേളിക്കുന്നുവെ ന്ന് കാണിച്ച് നവ മാധ്യമങ്ങളിലെ പോസ്റ്ററുകള്‍ സഹിതമാണ് പോ ലീസില്‍ പരാതി നല്‍കിയത്.
നാല്‍പത് വര്‍ഷത്തോളമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന താന്‍ പയ്യന്നൂരിലെ ചില സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മമ്പലം,കണ്ടങ്കാളി, തെരു തുടങ്ങി യസ്ഥലങ്ങളിലെപതിനെട്ടുപേ ര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

No comments:

Post a Comment