Latest News

പ്രകൃതി ജീവനത്തിലൂടെ ഏതു രോഗത്തെയും മാറ്റാം-ഡോ. ജോണ്‍ ഫില്‍ഡര്‍

പയ്യന്നൂര്‍: ആധുനിക മനുഷ്യന്‍ ചികിത്സയ്ക്കായി മുഖ്യമായും ആശ്രയിക്കുന്നത് ആധുനിക ചി കിത്സാ സമ്പ്രദായങ്ങ ളെയാണ്. ഇതിന്റെ അനന്തരഫലം മനു ഷ്യന്റെ ആരോഗ്യത്തെ കൂടുതല്‍ ദുര്‍ബ്ബലമാക്കുകയാണ്. പ്രകൃതി ചികിത്സയടക്കം പലതരം ചികി ത്സാരീതികള്‍ ഉണ്ടെങ്കിലും ആധു നിക മനുഷ്യന്റെ ഇന്നത്തെ ജീവി തശൈലി അവരെ രോഗങ്ങളുടെ അടിമകള്‍ ആക്കുകയാണ്. ഇ തില്‍ നിന്നു മുക്തി നേടാന്‍ പ്രകൃ തിദത്ത സൗഹൃദജീവിത രീതി യിലേക്ക് മടങ്ങുകയേ വഴിയുള്ളൂ എന്ന് ആസ്‌ത്രേലിയയില്‍ നി ന്നുംഎത്തിയ എണ്‍പത്തിയാറു വയസ്സുകാരനാ യ ഡോ. ജോ ണ്‍ ഫില്‍ഡന്‍ പറഞ്ഞു.
കഴിഞ്ഞ അമ്പത്തിയാറ് വര്‍ ഷമായി വേവിക്കാത്ത ഭക്ഷണം മാത്രം കഴിച്ചു ആഗോളത ലത്തി ല്‍ പ്രകൃതിദത്തസൗഹൃദ ജീവ നകല പ്രചരിപ്പിക്കുന്നതിന്റെ ഭാ ഗമായി കേരളത്തിലെത്തിയ ഡോ. ജോണ്‍ ഫില്‍ഡര്‍ അന്നൂര്‍ വര്‍ണ്ണമുദ്രയില്‍ നല്‍കിയ സ്വീ കരണയോഗത്തില്‍ സംസാ രി ക്കുകയായിരുന്നു.
പ്രകൃതിദത്ത ജീവനരീതി ശീലമാക്കുമ്പോള്‍ ചെലവേറിയ ആധുനിക ചികിത്സാരീതികള്‍ മാത്രമല്ല, പ്രകൃതിചികിത്സാരീ തി കള്‍ പോലും ആവശ്യമില്ലാ എന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ ആ സ്ഥാനമായുള്ള ഇന്റര്‍ കോര്‍പ്പ റേറ്റ് സൊസൈറ്റി ഓഫ് റെജി സ ്‌ട്രേഡ് നാച്വറോഫ്പത്‌സ് (ഐ. എച്ച്.ആര്‍.എന്‍) എന്ന സംഘടന യുടെ പ്രസിഡണ്ടാണ് അദ്ദേഹം. ഇന്റര്‍നാഷണല്‍ നാച്ച്വറല്‍ ഹൈ ജീന്‍ സൊസൈറ്റി (ഐ.എന്‍. എ ച്ച്.എസ്), ഇന്റര്‍നാഷണല്‍ നാ ച്ച്വറല്‍ ക്യുര്‍ സൊസൈറ്റി (ഐ. എന്‍.സി.എസ്) എന്നീ സംഘടന കളുടെ പ്രസിഡണ്ട് കൂടിയാണ്. ഒട്ടേറെ ശ്രദ്ധേയങ്ങളായ പു സ് തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒരു പഠന ശാഖാ എന്ന നിലയില്‍ പ്രകൃതി ജീവിത സമ്പദ്രായത്തെ കുറിച്ച് പുതു തലമുറയ്ക്ക് പകര്‍ നന്ന് നല്‍കുന്ന ഒരക്കാദമിക്ക് സ്ഥാപനത്തിന്റെ സാരഥി കൂടി യാണ് ഡോ. ജോണ്‍ ഫീല്‍ഡര്‍. കേരളത്തിലും ഈ രീതിയിലുള്ള സ്ഥാപനം ആരംഭിക്കുന്നതിന്റെ സാധ്യതാപഠനം നടത്തുന്നതിനു കൂടിയാണ് അദ്ദേഹം അന്നൂരി ലെത്തിയത്.
പ്രകൃതിദത്ത സൗഹൃദ ജീവി ത രീതിയിലൂടെ മനുഷ്യരെ ബാധി ക്കുന്ന ഏത് രോഗത്തേയും സുഖ പ്പെടുത്താമെന്ന് അദ്ദേഹം പറ ഞ്ഞു. പ്രസംഗത്തിന്റെ മലയാള പരിഭാഷ അദ്ദേഹത്തിന്റെ ഇന്ത്യ യിലെശിഷ്യനും നാച്ച്വറല്‍ ഹൈ ജനി ക് സൊസൈറ്റിയുടെ പ്ര സിഡണ്ടു കൂടിയായ ഡോ. കെ. വിശ്വംഭരന്‍ നടത്തി. പയ്യന്നൂര്‍ പ്ര കൃതി ജീവന ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പി.എം. ബാല കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍, എം. ഉണ്ണികൃഷ്ണന്‍, വി.വി. കുമാരന്‍, എം.ടി. അന്നൂര്‍, പി, രഘുവരന്‍, ഭാസ്‌കരന്‍ വെള്ളൂര്‍, സി.വി. രാ ജഗോപാലന്‍, കെ.പി. ജനാര്‍ ദ്ദ നന്‍, പി.ജയരാജന്‍,എ.കെ. രാജീ വന്‍ തുടങ്ങിയ ഒട്ടേറെപേര്‍ ചര്‍ച്ച യില്‍ പങ്കെടുത്ത് സംസാരി ച്ചു. താനിയകെ.ലീലനന്ദി പറ ഞ്ഞു.

No comments:

Post a Comment