Latest News

രാമന്തളി മാലിന്യം:പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും- കുമ്മനം രാജശേഖരന്‍

പയ്യന്നൂര്‍: അതിജീവനത്തിനായി രാമന്തളി ജനത നടത്തുന്ന സമരം അതീവ ഗൗരവ്വമുള്ളതാണ്.അതു കൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശന പരിഹാരത്തിനായി ശ്രമിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.രാമന്തളി മാലിന്യവിരുദ്ധ സമരപന്തല്‍ സന്ദര്‍ശിച്ച് സമരക്കാരെ അ'ിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു കുമ്മനം.കുടിവെള്ളം മൗലീ കാവകാശമാണ് .ശുദ്ധജലം നല്‍കുവാനുള്ള ബാധ്യസ്ഥത സര്‍ ക്കാറിനാണ് അത് അവര്‍ നിറവേറ്റണം.
രാമന്തളി പ്രദേശത്തെ കിണറുകള്‍ മലിനമാണെന്ന് ഒരു ജനത വിശ്വസിക്കുന്നു. അതു കൊണ്ട് തന്നെയാണ് എണ്‍പത് ദിവസമായി സമരം തുടരുന്നത്. എന്നാല്‍ പ്രാദേശിക 'ഭരണകൂടം മുതല്‍ മുക ളിലോട്ട് 'രിക്കുന്നവര്‍ സമരത്തെ അവഗണിക്കുന്നത് ശരിയായ നടപടിയല്ല.ജനക്ഷേമം ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ഇതിന് പരിഹാരം കാണണം. കിണറുകള്‍ മലിനമാകുന്നത് തടയേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്.
മലിനജലം കയറുന്നതിന്റെ കാരണം കണ്ടത്തേണ്ട ബാധ്യത സര്‍ക്കാറിനാണ്.അത് കണ്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാ ക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഇടപെടണമെന്നും കുമ്മനം രാജ ശേഖരന്‍ പറഞ്ഞു.പി കെ കൃഷ്ണദാസ്, സത്യപ്രകാശ്, സജീവന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ആര്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കെ പി രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചി തകാല മാലിന്യ വിരുദ്ധ സമരം എണ്‍പതാം ദിവസത്തിലേക്ക് കടന്നു .പ്രിയേഷ് കക്കോപ്രത്തിന്റെ നിരാഹാര സമരം പത്താം ദിവസ ത്തിലേക്ക് കടന്നു.സമരത്തിന് ഐക്യദാര്‍ഢ്യവുമായി സീനിയര്‍ സിറ്റിസണ്‍ സര്‍വീസ് കൗണ്‍സില്‍ പയ്യന്നൂര്‍ ഘടകം പ്രവര്‍ത്തകര്‍ സമരപന്തലിലെത്തി.വി ടി വി മോഹനന്‍ മാസ്റ്റര്‍, വി പി മോഹനന്‍ മാസ്റ്റര്‍ സംസാരിച്ചു.മാലിന്യ വിരുദ്ധ സമരത്തിന് ഐക്യദാര്‍ ഢ്യ വുമായി സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള വി ദ്യാര്‍ത്ഥികളുടെ ഐക്യദാര്‍ഢ്യ പരിപാടി പാട്ടും പറച്ചിലും
അരങ്ങേറി.

No comments:

Post a Comment