Latest News

ബസ്സ് ഡ്രൈവറുടെ മരണം; കാലപാതകമെന്ന് ബന്ധുക്കള്‍; അന്വേഷണം തുടങ്ങി

പയ്യന്നൂര്‍:തലക്ക് പരുക്കേറ്റ് അ ബോധാവസ്ഥയില്‍ റോഡരുകി ല്‍കാണപ്പെട്ടസ്വകാര്യബസ്സ് ഡ്രൈ വറുടെ മരണത്തില്‍ ദുരൂഹത.
സ്വകാര്യ ബസ്സ് ഡ്രൈവര്‍ കരിവെള്ളൂര്‍ പാലത്തര പടിഞ്ഞാറെ കോളനിയിലെ തെക്കന്‍ വീട്ടില്‍ ബൈജു(38)വിന്റെ മരണത്തിലാ ണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ പതിനേഴിന് രാ ത്രിഎട്ടരമണിയോടെപെരുമ്പ നഗരസഭാ കെട്ടിട സമുച്ചയത്തിന് സ മീപം റോഡരുകില്‍ തലക്ക് മുറിവേറ്റ് രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ബൈജുവിനെനാട്ടുകാര്‍കണ്ടത്.സമീപത്ത്ഇയാള്‍ സഞ്ചരിച്ചബൈക്കുമുണ്ടായിരുന്നു.
എന്നാല്‍ ബൈക്ക് അപകടത്തില്‍പെട്ട സൂചനയില്ലാത്തതാ ണ് മരണത്തില്‍ സംശയമുയര്‍ന്നത്. ബൈക്ക് മറ്റ് വാഹനങ്ങളുമാ യി കൂട്ടിയിടിച്ചതായിആരും കണ്ടിരുന്നില്ല. രാത്രി വൈകി വഴിയാത്രക്കാര്‍ ബൈജുവിനെ സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചബൈജുഇന്നലെ ഉ ച്ചയോടെമരണപ്പെടുകയായിരുന്നു.
അതേസമയം പോലീസ് അപകട മരണത്തിന് സുഹൃത്തി ന്റെ പരാതിയില്‍ കേസെടുത്തെങ്കി ലും മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പെരുമ്പയിലെ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുതുടങ്ങി. നേരത്തെ ബൈജുവിന് നേരെ കയ്യേറ്റം നടന്നിട്ടുണ്ട്.
ചെറുതാഴം ഭാഗത്തുള്ള ഒരു യുവതിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായും യുവതിയുടെ ബ ന്ധുക്കള്‍ ബൈജുവിനെ അപായപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്നും ആരോപിച്ചാണ് ഭാ ര്യ യും ബന്ധുക്കളും പോലീസില്‍ പരാതിയുമായെത്തിയത്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മറ്റ് കാര്യങ്ങളെ കുറിച്ച് പറയാനാകുവെന്ന്എസ്.ഐ. കെ.പി. ഷൈന്‍ പറഞ്ഞു.

No comments:

Post a Comment