Latest News

ബിജുവധം: ഗൂഡാലോചന കണ്ടെത്തി ശ്രദ്ധാഞ്ജലി നാളെ കനത്ത സുരക്ഷ

പയ്യന്നൂര്‍:ആര്‍.എസ്.എസ്. രാമന്തളി മണ്ഡല്‍ കാര്യവാഹക് കക്കംപാറയിലെ സി. ബിജു (34) നെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നതായി പോ ലീസ്‌കണ്ടെത്തി.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രാമന്തളി കുന്നത്തെരുവിലെ ടി.പി. അനൂപി (34)നെ ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് കൊ ലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്. വധക്കേസില്‍ ഇതിനകം പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികള്‍ക്കായി ഉന്നതതലത്തില്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ റിനീഷിനെയും ജ്യോതിഷിനെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയശേഷം കോടതി റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇവരെ ജൂഡീഷ്യ ല്‍ കസ്റ്റഡിയില്‍ വാങ്ങി പോ ലീ സ് ചോദ്യംചെയ്യും.
അറസ്റ്റിലായ മറ്റ് പ്രതികളെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരേയും കസ്റ്റഡിയില്‍ വാ ങ്ങി പോലീസ് ചോദ്യം ചെയ്യും.
ബിജുവധക്കേസില്‍ പോലീ സ് അറസ്റ്റ് ചെയ്ത കക്കംപാറയിലെ നടുവിലെ പുരയില്‍ റിനീഷ്(28), പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ്(26), കുന്നരുവിലെ പാണത്താ ന്‍ സത്യന്‍(33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍(31), കുന്നത്തെരുവിലെ ടി.പി. അനൂപ്(34)എന്നിവര്‍ റിമാ ന്റില്‍ കഴിയുകയാണ്.
പ്രതികളെ കസ്റ്റഡിയില്‍ കി ട്ടിയ ശേഷം മാത്രമെ തെളിവെടുപ്പിനും ആയുധം കണ്ടെത്തുന്നതി നും പോലീസ് നീക്കം നടത്തുകയുള്ളുവെന്നാണ് അന്വേഷണ സംഘം നല്‍ കുന്ന സൂചന.
2016ജൂലായ് പതിനൊന്നിന് രാത്രി സിപിഎം പ്രവര്‍ത്തകന്‍ കുന്നരു കാരന്താട്ടെ സി.വി.ധനരാജിന്റെ കൊലപാതകം നടന്നിട്ട് ഒരുവര്‍ഷം തികയാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് കേസി ലെ പ്രതിയായ ബിജുവിനെ ഈ മാസം പന്ത്രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
നാളെ ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ മൊട്ടക്കുന്നില്‍ നടക്കുന്ന 'ശ്രദ്ധാഞ്ജലി'പരിപാടിക്ക് പോലീസ് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തളിപ്പറമ്പ് പോലീസ് ഡിവിഷന്‍ പരിധിയി ലെ മുഴുവന്‍ സ്റ്റേഷനുകളില്‍ നി ന്നും പോലീസ് സേനയെ വിന്യസിക്കും. ഡി.വൈ.എസ്.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സ ന്നാഹവും സ്‌പെഷ്യല്‍ സ്‌ക്വാ ഡ് ടീം അംഗങ്ങളെയും നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

No comments:

Post a Comment