Latest News

അപേക്ഷ ക്ഷണിക്കുന്നു

പയ്യന്നൂര്‍: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിലെ ബി.എ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സംസ്‌കൃതം, സാഹിത്യം വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങളിലാണ് കോഴ്‌സുകള്‍. പ്ല്‌സടു, വൊക്കേഷനല്‍ ഹയര്‍സെക്കന്ററി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രവേശനം ലഭിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും പ്രതിമാസം 350 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും,റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ക്യാമ്പസ് ബസ്സ്# സൗകര്യവുമുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ ഇരുപത്തിനാലിന് മുമ്പായി ംംം.ൗൈീെിഹശില.ീൃഴഎന്നസര്‍വ്വകലാശാല വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പിയും യൂനിയന്‍ ബാങ്കില്‍ അ മ്പത് രൂപ അടച്ച ചലാനും നിര്‍ദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ (എസ്.എസ്.എല്‍.സി, പ്ലസ്ടു) സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ജൂണ്‍ മുപ്പതിന് മുമ്പ് പയ്യന്നൂര്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
കണ്ണൂര്‍ : അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന്(പരിയാരം മെഡിക്ക ല്‍ കോളേജ്) കീഴിലു ള്ള പരിയാരം നേഴ് സിംഗ് സ്‌ക്കൂളില്‍ 2017-18 അധ്യയന വര്‍ഷത്തെ ജനറല്‍ നേഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സില്‍ അപേക്ഷ ക്ഷണിച്ചു.
നാല്‍പത് ശതമാനം മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ്സായവര്‍ ക്കാണ് അപേക്ഷി ക്കാന്‍ കഴിയുക. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നേഴ്‌സിംഗ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഓ ഫീസില്‍ നിന്ന് നേരിട്ടും തപാല്‍ മുഖേനയും ലഭ്യമാ ണ്.
അപേക്ഷാ ഫോറത്തി നും പ്രോസ്‌പെക്ടസി നും ഇരുന്നൂറ് രൂപയാണ് വില. തപാലില്‍ ലഭി ക്കേ ണ്ടവര്‍ഇരുന്നൂറ്റിയമ്പത് രൂപ അടക്കണം.
നിശ്ചിത തുകയ്ക്കുള്ള മണിയോഡറോ ഡിമാന്റ് ഡ്രാഫ്‌റ്റോ പ്രിന്‍സിപ്പാള്‍, സ്‌ക്കൂള്‍ ഓഫ് നേഴ്‌സിംഗ്പരിയാ രം, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം മെഡിക്കല്‍ കോളേജ് പി.ഒ, കണ്ണൂര്‍ 670503 എന്നവിലാസ ത്തില്‍ അയച്ചാല്‍ അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തപാലില്‍ ലഭ്യമാകും.
തപാലില്‍ അയച്ചുകിട്ടേണ്ടവര്‍ അപേക്ഷാഫോറം ലഭ്യമാക്കേണ്ട മേല്‍വിലാസം പിന്‍കോഡ് സഹിതം പൂര്‍ണ്ണമായും രേഖപ്പെടു ത്തി യിരിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് പരിയാരം നേഴ്‌സിംഗ് സ്‌ക്കൂളിലെ 0497 2808130 / 9496420842 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ മുപ്പതിന് വൈകുന്നേരംനാല് മണിവരെ.

No comments:

Post a Comment