Latest News

കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം: അമ്പത് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇ ന്ത്യന്‍ എംബസിക്കു സമീപ മു ണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇന്ത്യന്‍ എംബ സി യിലെ ഉദ്യോഗസ്ഥരെല്ലാം സു രക്ഷിതരാണെന്നു വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് അ റിയിച്ചു. ശക്തമായ സ്‌ഫോ ടനത്തില്‍ ഇന്ത്യന്‍ എംബസി യുടെ ജനലുകളും വാതിലുകളും തകര്‍ന്നു.
ദൈവത്തിന്റെ അനുഗ്രഹം. കാബൂളിലെ സ്‌ഫോടനത്തില്‍
കാബൂളിലെ വാസിര്‍ ഖാന്‍ പ്ര ദേശത്താണു സ്‌ഫോടനം നടന്ന ത്. എംബസിയുടെ അമ്പത് മീറ്റര്‍ പരിധിയിലാണ്‌ബോംബ്‌സ് ഫോടനമുണ്ടായത്. വലിയ പുക പടലങ്ങള്‍ കെട്ടിടത്തിന് സമീപ ത്തുനിന്ന് ഉയര്‍ന്നു പൊങ്ങുന്നു ണ്ട്. എന്നാല്‍ സ്‌ഫോടന ത്തിന്‍ റെ ലക്ഷ്യം എംബസിയാ യിരു ന്നോ എന്ന് വ്യക്തമല്ല.
ആക്രമണത്തിന്റെ ഉത്തരവാ ദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നില്‍ താലി ബാന്‍ ഭീകരരാണെന്ന് സംശയി ക്കുന്നു. സ്‌ഫോടക വസ്തുകള്‍ നിറച്ച കാറുമായി ചാവേര്‍ പൊട്ടി ത്തെറിക്കുകയായിരുന്നു എന്നാ ണ് പ്രാഥമിക റിപ്പോര്‍ട്ട്.നിരവധി രാജ്യങ്ങളുടെ എംബസികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.

No comments:

Post a Comment