Latest News

വായനശാലകള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കും സൗജന്യ വൈദ്യുതിഅനുവദിക്കുക

കോറോം: വായനശാലകള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കും സൗജന്യ വൈദ്യുതി അനുവദിക്കാന്‍ മുനിസിപ്പല്‍ തീരുമാനം ഉണ്ടാവണമെന്ന് കോറോം രക്തസാക്ഷി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം വാര്‍ഷിക ജനറല്‍ബോഡിയോം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തിങ്കളാഴ്ച എല്ലാ വീടുകളിലും മഴക്കുഴിനിര്‍മ്മാണവും വൃക്ഷത്തൈ നടലും നടപ്പാക്കുവാനും പ്രഥമ പരി പാടിയായി യോഗം തീരുമാനിച്ചു.കെ.വി. നന്ദകുമാര്‍ രക്തസാക്ഷി പ്രമേയവും എം.കെ. രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.പി. ജയചന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ര്‍ട്ടും, വരവ്-ചെലവ് കണക്കും ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം. അമ്പു അധ്യക്ഷനായിരുന്നു.
പുതിയ വര്‍ഷത്തെ ഭാരവാഹികളായി എം. അമ്പു(പ്രസിഡണ്ട്), ശങ്കരന്‍ കോറോം(വൈസ് പ്രസിഡണ്ട്), കെ.പി.ജയചന്ദ്രന്‍(സെക്രട്ടറി), കെ.വി നന്ദകുമാര്‍(ജോ. സെക്രട്ടറി), വി.പി.ദാമോദരന്‍(ഓഡിറ്റര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment