Latest News

ഉപ തിരഞ്ഞെടുപ്പ്: പയ്യന്നൂരില്‍ എല്‍ഡി.എഫിന് വന്‍വിജയം

പയ്യന്നൂര്‍: നഗരസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വന്‍ വിജയം. കണ്ടങ്കാളി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. പ്രസീത വിജയിച്ചു. ആകെ പോള്‍ ചെയ്ത 865 വോട്ടില്‍ 600 വോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. പ്രസീത നേടി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ലളിത ടീച്ചര്‍ക്ക് 235 വേട്ടും ലഭിച്ചു. ഭൂരിപക്ഷം 365. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി.പി. ലതക്ക് 387 വോട്ടാണ് ലഭിച്ചത്. വാര്‍ഡില്‍ 1041 വോട്ടര്‍മാരാണുള്ളത്. വിജയിച്ച സ്ഥാനാര്‍ ത്ഥിയെ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അതേസമയം മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാലില്‍ യു.ഡി.എഫ് സിറ്റിംഗ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.സുരേഷ് കുമാര്‍ 124 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

No comments:

Post a Comment