Latest News

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനമേറ്റ് പത്തു മാസമായിട്ടുംശമ്പളമില്ല

തിരു: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനമേറ്റെടുത്ത് പത്ത് മാസം പിന്നിട്ടിട്ടും വി.എസ്. അച്ചുതാനന്ദനും മറ്റ് അംഗങ്ങള്‍ക്കും ഇനിയും സര്‍ ക്കാര്‍ ശമ്പളം നല്‍കി തുടങ്ങിയിട്ടില്ല. പ്രതിപക്ഷാംഗം റോജി എം. ജോണ്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
2016 ആഗസ്ത് പതിനെട്ടിനാ ണ് വി.എസ്. ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ആനുകൂല്യങ്ങള്‍ എത്രയെന്ന് സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണെന്ന് അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment