Latest News

ഉറവിട നശീകരണ ക്യാമ്പയിന്‍ തുടങ്ങി

പയ്യന്നൂര്‍:ദേശീയ ഡെങ്കിപ്പനി ദിനാചരണ ഭാഗമായി പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ നഗരസഭയില്‍ ഉറവിട നശീകരണ ക്യാമ്പയിന് തുടക്കം കുറിച്ചു. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ.കെ ശ്രീജ അദ്യക്ഷയായി. പി.പി. ദാമോദരന്‍, വി. നന്ദകുമാര്‍, കെ.എം. ബുഷ്‌റ, എം. രാജീവന്‍, കെ.വി. വാസുദേവന്‍, കെ. പ്രമോദ്, രാഘവന്‍, വി.പി. മോഹനന്‍, പി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment