Latest News

കണ്ണന്‍ ഗുരുക്കള്‍ സ്മാരക മൈത്രി പുരസ്‌കാരം പി.പി. നാരായണന്‍ ഗുരുക്കള്‍ക്ക്

പയ്യന്നൂര്‍: കോല്‍ക്കളി ആചാര്യന്‍ ഇടവലത്ത് കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ സ്മാരക മൈത്രി പുരസ്‌കാരം പ്രശസ്ത കളരി ഗുരുക്കള്‍ പി.പി. നാരായണന്‍ ഗുരുക്കള്‍ക്ക്. കളരി മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം. ഡോ.എ.കെ. നമ്പ്യാര്‍, ഡോ.എ.കെ. വേണുഗോപാലന്‍, സി. സന്തോഷ് എന്നിവരുള്‍പ്പെട്ട അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഗുരുക്കളുടെ സ്മരണക്കായി 2012 മുതല്‍ കുടുംബാംഗങ്ങളുടെ സഹായത്തോടെ പയ്യന്നൂര്‍ തെരു മൈത്രി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രശസ്ത പൂരക്കളി മറത്തുകളി കലാകാരന്‍ പിലിക്കോട് മാധവന്‍ പണിക്കര്‍, തെയ്യം കലാകാരന്‍ കുഞ്ഞാരന്‍ പെരുവണ്ണാന്‍, കോല്‍ക്കളി പരിശീലകന്‍ കെ.പി. ബാബുരാജ്, നാട്ടുസാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്, ഫോക് ലോര്‍ ഗവേഷകന്‍ ഡോ. എം.വി. വിഷ്ണുനമ്പൂതിരി എന്നിവരാണ് ഇതിന് മുമ്പ് അവാര്‍ഡിനര്‍ഹാരായവര്‍.
10,000രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. മെയ് പത്തൊമ്പതിന് വെള്ളിയാഴ്ച വൈകുന്നേരം പയ്യന്നൂര്‍ തെരുവില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പുരസ്‌കാര വിതരണം നടക്കും.

No comments:

Post a Comment