Latest News

വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തി

പയ്യന്നൂര്‍: പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നതിനെതിരെ വ്യാപാരികളെ കേസില്‍ കുടുക്കി പിഴ ഈടാക്കുന്ന നഗരസഭ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും വ്യാപാരി വ്യവസായി സമിതിയുടെയും സം യുക്താഭി മുഖ്യത്തില്‍ നഗരസഭാ കാര്യാലയത്തിലേക്ക് കടകളടച്ച് വ്യാപാരികള്‍ മാര്‍ച്ച് നടത്തി.
ചേമ്പര്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രകടനമായി വ്യാപാരികള്‍ നഗരസഭാ ഓഫീസിന് മുന്നിലെത്തി. വ്യാപാരി വ്യവസായി ഏ കോപനസമിതി ജില്ലാ വൈസ് പ്ര സിഡണ്ട് പി.വി അബ്ദുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.യു വിജയകുമാര്‍ അധ്യക്ഷനായിരുന്നു. എം.പി. തിലകന്‍, കെ.പി. ബാലകൃഷ്ണ പൊതുവാള്‍, പി. വിജയന്‍, വി.പി. സുമിത്രന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment