Latest News

പയ്യന്നൂരില്‍ തിയറ്റര്‍ സമുച്ചയം അനുവദിക്കും-മന്ത്രി

പയ്യന്നൂര്‍: കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി നൂറ്‌കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ ഇരുപത് ഫിലിം തീയറ്ററുകള്‍ നിര്‍മ്മിക്കുമെന്നും അതിലൊന്ന് പയ്യന്നൂരിലായിരിക്കുമന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
പയ്യന്നൂരില്‍ ആരംഭിച്ച പൂരക്കളി അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ പരിഹരിച്ചത് സാംസ്‌കാരിക രംഗത്തെ എടുത്തുപറയാവുന്ന നേട്ടങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക രംഗത്ത് ഫലപ്രദമായ ഇടപെടലിലൂടെ ആയിരത്തോളം വരുന്ന യുവ കലാകാരന്മാര്‍ക്ക് ഫെല്ലോഷിപ്പായി പതിനായിരം രൂപ നല്‍കുമെന്നും ഇതിനായി 13.5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗ്രാമീണ കലാകാരന്മാര്‍ക്കായി ആര്‍ട്ട്ഹബ്ബ് രൂപീകരിക്കാനും മിനിമം വേതനം ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment