Latest News

വടവന്തൂര്‍ പാലം പുതുക്കി പണിയാന്‍ നടപടി തുടങ്ങി-മന്ത്രി

പയ്യന്നൂര്‍: വടവന്തൂര്‍ പാലം പുതുക്കിപ്പിണിയുമെന്നും ഇതിനാവശ്യമായ നടപടികള്‍ നടന്നുവരുന്നതായും മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ സി. കൃഷ്ണന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി അറിയിച്ചു.
മണ്ഡലത്തിലെ പ്രധാനപ്പെട്ട ജില്ലാ മേജര്‍ റോഡാണ് വെള്ളൂര്‍-പാടിയോട്ടുചാല്‍-പുളിങ്ങോം റോഡ്. നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡാണിത്.
ഈ റോഡില്‍ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തില്‍പെട്ട വടവന്തൂര്‍ റോഡിന് കുറുകെയുള്ള പാലം അമ്പത്തിയാറ് വര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണ്. കാലപ്പഴക്കം കൊണ്ട് ദുര്‍ബലമായതും വീതി കുറഞ്ഞതുമായ ഈ പാലം പുതുക്കിപ്പണിയണം. പ്രസ്തുത റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഇപ്പോള്‍ നടന്നുവരികയാണ്. ഇതോടൊപ്പം പാലം കൂടി പുതുക്കിപ്പണിയണമെന്നാണ്‌സബ്മിഷനിലൂടെ സി.കൃഷ്ണന്‍ എം.എല്‍.എ അഭ്യര്‍ത്ഥിച്ചത്.

No comments:

Post a Comment