Latest News

കാസറഗോഡ് ഉപജില്ലാ പ്രവേശനോത്സവം ബെണ്ടിച്ചാലില്‍

ചെറുവത്തൂര്‍:പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റുകൊണ്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രവേശനോത്സവത്തിന്റെ തുടര്‍ച്ചയായി കാസറഗോഡ് ഉപജില്ലാ പ്രവേശനോത്സവം ജി യു. പി എസ് ബെണ്ടിച്ചാലില്‍ ജൂണ്‍ ഒന്നിന് വ്യാഴാഴ്ച നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കലാഭവന്‍ രാജു യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുല്ല .എം, ഡയറ്റ് സീനിയര്‍ ലെക്ച്ചറര്‍ ജനാര്‍ദ്ദനന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘം പ്രസിഡണ്ട് ഹാരിസ് ബെണ്ടിച്ചാല്‍, റഹിം,ബി ആര്‍ സി ട്രെയിനര്‍ ജയറാം, ഇബ്രാഹിം ഹാജി, ശ്രീകാന്ത് പി എന്നിവര്‍ സം സാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി ചെയര്‍മാന്‍ ഹാരിസ് ബെണ്ടിച്ചാല്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകാന്ത് പി എന്നിവരെ തെര ഞ്ഞെടുത്തു.

No comments:

Post a Comment