Latest News

മാലിന്യ സമരം: ജനാരോഗ്യ സംരക്ഷണ സമിതി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

പയ്യന്നൂര്‍:ഏഴിമല നാവിക അക്കാദമി മാലിന്യപ്ലാന്റിലെ മലിനജലം മൂലം ജനജീവിതം ദുസ്സഹമാകുമ്പോഴും പഞ്ചായത്ത് അധികൃതര്‍ തുടരുന്നഅനാസ്ഥയില്‍പ്രതിഷേ ധിച്ച്ജനാരോഗ്യസംരക്ഷണ സ മിതി ഇന്ന് രാവിലെ രാമന്തളി പ ഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
സമരക്കാരെ പഞ്ചായത്ത് ഓ ഫീസ് ഗെയ്റ്റിന് സമീപം പോ ലീ സ് തടഞ്ഞതോടെ സമരക്കാ രും പോലീസും തമ്മില്‍ വാക്കേറ്റം നടന്നു. തുടര്‍ന്ന് സ്ത്രീകളടകക്കമുള്ള സമരക്കാര്‍ ബലംപ്രയോഗിച്ച് ഗെയ്റ്റ് തുറന്ന് അകത്ത് പ്ര വേശിച്ച് ഓഫീസിന് മുന്നില്‍ കു ത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
ഉപരോധ സമരം കെ.പി.സി നാരായണ പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. പി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. എ. നാരായണന്‍, വിനോദ്കുമാര്‍ രാമന്തളി, പി. മാധവന്‍ എന്നിവര്‍ പ്ര സംഗിച്ചു. കെ.പി. രാജേന്ദ്രന്‍ സ്വാ ഗതം പറഞ്ഞു.സമരം ഇന്നേക്ക് എഴുപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. പ്രിയേഷ് കക്കോപ്രത്തിന്റെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.

No comments:

Post a Comment