Latest News

അനുമോദിച്ചു

പയ്യന്നൂര്‍: സൗത്ത് ഇന്ത്യന്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനിലേക്ക് കേരളത്തിന്റെ ഏക പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. ബാലകൃഷ്ണപൊതുവാളെ അനുമോദിച്ചു.
പയ്യന്നൂര്‍ കെ.എച്ച്. ആര്‍.എ. ഭവനില്‍ ടി. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സി.കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ കുടുംബസഹായവിതരണം നല്‍കി. കെ.എച്ച്.ആര്‍.എ ജില്ലാ സെക്രട്ടറി എം. അലിക്കുഞ്ഞി, ജില്ല ട്രഷറര്‍ കെ. അച്ചുതന്‍, പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ.യു വിജയകുമാര്, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് പി. വിജയന്‍,നെറ്റ് വര്‍ക് ചാനല്‍ചെയര്‍മാന്‍ എന്‍. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. എ. നാരായണന്‍ സ്വാഗതവും സി.എ. സെയ്ദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment