Latest News

മഴക്കാലപൂര്‍വ ശുചീകരണം നടത്തി

പയ്യാവൂര്‍: ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂര്‍വ്വ ശു ചീകരണ യഞ്ജത്തിന്റെ ഭാഗമായി വാര്‍ഡുതല സാനിറ്റേഷന്‍ കമ്മി ററിയുടെ നേതൃത്വത്തില്‍ പൂപ്പറമ്പ് ടൗണിലും, പി.എച്ച്.സി പരിസ രങ്ങളിലും ശുചീകരണം നടത്തി.ഏരുവേശ്ശി പി.എച്ച്.സി.യിലെ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരികള്‍, ഓട്ടോടാക്‌സി തൊഴിലാളികള്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ക്ലബ് സന്നദ്ധ സംഘടനാ പ്രതിനി ധികള്‍, നാട്ടുകാര്‍ എന്നിവരടക്കം നൂറിലധികം പേര്‍ മാലിന്യ നിര്‍ മ്മാര്‍ജനത്തില്‍ പങ്കെടുത്തു.പഞ്ചായത്തംഗം കെ.സുധീഷ് ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ ജിജി ചെറിയാന്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ശകുന്തള, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എന്‍.പ്രകാശന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് നിര്‍മ്മല, വ്യാപാരി വ്യവസായി ഏകോപന സമിതി പൂപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് ബെന്നി അറ യ്ക്കപ്പറമ്പില്‍, കുടുംബശ്രീ ഭാരവാഹികളായ മഞ്ജു, സജീവന്‍, ഉഷ, അശോകന്‍, റീജ, മനോഹരന്‍, റംല എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment