Latest News

യുവതിയെ കടന്നുപിടിക്കാന്‍ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

പയ്യന്നൂര്‍: കടയില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ കടന്നുപിടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ഇന്നലെ രാത്രി ഏഴര മണിയോടെ കോത്തായിമുക്കിന് സമീപത്തെ റോഡരുകിലാണ് സംഭവം. വീട്ടുസാധനങ്ങള്‍ വാങ്ങി പോവുകയായിരുന്ന യുവതിയെ മദ്യലഹരിയില്‍ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. കുതറി ഓടിയയുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ നന്നായി കൈകാര്യംചെയ്യുകയുമായിരുന്നു.

No comments:

Post a Comment