Latest News

വ്യാപാരികളുടെ പ്രതിമാസ പെന്‍ഷന്‍ അയ്യായിരം രൂപയാക്കണം

പയ്യന്നൂര്‍: കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരമോ ബദല്‍ സംവിധാനമോ ഏര്‍പ്പെടുത്തുക, വ്യാപാരികളുടെ പ്രതിമാസ പെന്‍ഷന്‍ അയ്യായിരം രൂപയാക്കുക, വഴിയോര വാണിഭം പൂര്‍ണ്ണമായും നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ചേമ്പര്‍ വാര്‍ഷിക പൊതുയോഗത്തില്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. വി. നന്ദകുമാര്‍, എം.പി. തിലകന്‍, എം.കെ.ബഷീര്‍, കെ. ഖലീല്‍, പി.എന്‍. ശ്രീകല, സായികിഷോര്‍എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment