Latest News

സീബ്ര ക്രോസിംഗ് അനുവദിക്കണം

പയ്യന്നൂര്‍: കണ്ടോത്ത് എ.എല്‍.പി സ്‌കൂളിനും കണ്ടോത്ത് ആയുര്‍വ്വേ ആശുപത്രിക്കും മുന്‍വശത്ത് സീബ്ര ക്രോസിംഗ് ഇല്ലാത്തതുമൂലം സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ആയുര്‍വ്വേ ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ക്കും റോഡ് മുറിച്ചുകടക്കുന്നതിന് നേരിടുന്ന പ്ര യാസം ഒഴിവാക്കുന്നതിലേക്കായി കണ്ടോത്ത് എ.എല്‍.പി സ്‌കൂളിന് മുന്‍വശത്തായി കാല്‍നടയാത്രക്കാര്‍ക്കായി ഒരു സീബ്ര ക്രോസിംഗ് അനുവദിക്കണമെന്ന് കണ്ടോത്ത് ഗ്രാമിക റസിഡന്റ്‌സ് അസോസിയേഷന്‍ യോഗം പൊതുമരാമത്ത് ദേശീയപാത റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ഗ്രാമിക റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് മോഹനന്‍മാസ്റ്റര്‍, സെക്രട്ടറി പി. സുധീര്‍കുമാര്‍, വൈസ് പ്രസിഡണ്ട് രുഗ്മിണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment