Latest News

കാന്‍സര്‍ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും

പഴയങ്ങാടി: സാമൂഹ്യസംഘടകളുടെ നേതൃത്വത്തില്‍ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.
കയ്‌റോസ് കണ്ണൂരിന്റെയും, കാരിത്താസ് ഇന്ത്യയുടെയും സം യുക്താഭിമുഖ്യത്തില്‍ ആരംഭിച്ച 'ആശാ കിരണംപദ്ധതിയുടെ ഭാഗ മാ യാണ് കാന്‍സര്‍ നിര്‍ണയ ക്യാമ്പും ബോധവ ല്‍ക്കരണ ക്ലാസും നടത്തിയത്. മാട്ടൂല്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ഹാളില്‍ നടന്ന ക്യാമ്പ് കല്ല്യാശേരി ബ്ലോക്ക് പ്രസിഡന്റ് പി.വി. പ്രീത ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ര്‍ ഫാദര്‍ ജോമോന്‍ ചെമ്പക ശേരി അദ്ധ്യക്ഷത വഹിച്ചു. കയ്‌റോസ് ഡയറക്ടര്‍ ഫാ.ജില്‍സന്‍ പനക്കല്‍, വാര്‍ഡ് മെമ്പര്‍ ഷിബി ബര്‍ണാഡ്, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷൈജു പീറ്റര്‍, പ്രോജക്ട് മാനേജര്‍ കെ.വി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മ ലബാര്‍ കാന്‍സര്‍ സൊസൈറ്റിയിലെ ഡോ.പി. വിജയന്‍ ബോധ വല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കി. ക്യാമ്പില്‍ നൂറ്റിയിരുപത്തിയഞ്ചോളം പേരെ പരിശോധനക്ക് വിധേയമാക്കി.

No comments:

Post a Comment