Latest News

ജനറല്‍ബോഡിയോഗവും ഫോട്ടോഅനാഛാദനവും

പയ്യന്നൂര്‍: പയ്യന്നൂര്‍ പി.ഒ.ജി. സ്മാരക കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ജനറല്‍ബോഡിയോഗവും ക്ലബ്ബിന്റെ സ്ഥാപകരില്‍ പ3മുഖനായ പ്രൊഫ. പി.വി. ഗോവിന്ദന്‍കുട്ടിയുടെ ഫോട്ടോ അനാഛാദനവും പതിമൂന്നിന് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ക്ലബ്ബ് ഹാളില്‍ നടക്കും.
ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയും പയ്യന്നൂര്‍ കോലേജ് മുന്‍ കായിക വകുപ്പ് മേധാവിയുമായ പ്രൊഫ. എം.വി. ഭരതന്‍ ഫോട്ടോഅനാഛാദനം ചെയ്യും. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി മുഖ്യാതിഥിയായിരിക്കും. കണ്ണൂര്‍ സ്പിരിറ്റഡ യൂത്ത്‌സ് ക്ലബ്ബ് പ്രസിഡണ്ട് വി.എം.ബി പൊതുവാള്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസിഡണ്ട് വി.പി. മാധവന്‍ അധ്യക്ഷനായിരിക്കും. വൈസ് പ്രസിഡണ്ട് വി.എം ദാമോദരന്‍ സ്വാഗതവും സെക്രട്ടറി പ്രൊഫ. പി.കെ. സുകുമാരന്‍ നന്ദിയും പറയും.
അഞ്ച് മണിക്ക് നടക്കുന്ന വാര്‍ഷിക ജനറല്‍ബോഡിയോഗത്തില്‍ വി.പി. മാധവന്‍ അധ്യക്ഷനായിരിക്കും. പ്രൊഫ. പി.കെ. സുകുമാരന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സി. ഹരിദാസ് വരവ്-ചെലവ് കണക്കും അവതരിപ്പിക്കും. വി.എം. ദാമോദരന്‍ സ്വാഗതവും വി.പി. ചന്ദ്രന്‍ നന്ദിയും പറയും. തുടര്‍ന്ന് 2017-20 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.

No comments:

Post a Comment