Latest News

ബസ്സ് ഡ്രൈവറുടെ മരണം: കൊലപാതകമെന്ന് സൂചന, ഫോറന്‍സിക് സര്‍ജ്ജന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു

പയ്യന്നൂര്‍: ദുരൂഹ സാഹചര്യത്തി ല്‍ തലക്ക് പരുക്കേറ്റ് അബോധാവസ്ഥയില്‍ പെരുമ്പയില്‍ കാണപ്പെട്ട സ്വകാര്യബസ്സ്‌ഡ്രൈവറു ടെ മരണത്തില്‍ദുരൂഹതതുടരു ന്നു.
ഇന്നലെ പയ്യന്നൂര്‍ എ സ്. ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവം നടന്ന സമീപത്തെ കെ ട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു.
സി.സി.ടി.വി ക്യാമറയില്‍ ബൈജു നിലത്തേക്ക് വീഴുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഈ സമയത്ത് രണ്ട് കാറുകള്‍ ഓടിമറയുന്നതും ദൃശ്യത്തിലുണ്ട്. ഇത് പോ ലീസ് സസൂക്ഷ്മം പരിശോധിച്ചു വരികയാണ്.
ഡ്രൈവര്‍ ബൈജുവിനെ അ ബോധാവസ്ഥയില്‍ കാണപ്പെട്ട പെരുമ്പ നഗരസഭാ കെട്ടിട സമുച്ചയത്തിന് സമീപത്തെ സ്ഥലം മൃതദേഹംപോസ്റ്റുമോര്‍ട്ടംനടത്തി യ ഫോറന്‍സിക് സര്‍ജ്ജനും ചികിത്സിച്ച ഡോക്ടറും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇ ന്നലെരാത്രിയോടെസംസ്‌കരിച്ചു.
ബൈജുവിന്റെ ഭാര്യയും ബ ന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. കൊലപാതകമാകാനുള്ള സാധ്യതയേറിയതോടെ പോലീസ് പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ്. പയ്യന്നൂര്‍ എസ്.ഐ. കെ.പി. ഷൈനിനാണ് കേസന്വേഷണ ചുമതല.

No comments:

Post a Comment