Latest News

അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു

പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം അനുമോദന യാത്ര യയപ്പ് സ്വീകരണ പരിപാടി സംഘടിപ്പിച്ചു. അഞ്ചാം തവണ ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എം. അബ്ദുല്‍ സലാമിനെയും ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്ര ട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാന്‍ കരപ്പാത്തിനെയും ചടങ്ങില്‍ അനുമോദിച്ചു . നാല് പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് വിഭാഗം കോ ഓര്‍ഡിനേറ്റര്‍ കെ. കുഞ്ഞിക്കണ്ണനും ഉപരിപഠന ത്തി നായി നാട്ടിലേക്ക് മടങ്ങുന്ന ഗോപിക ദിനേശ്ബാബു, ചൈതന്യ ജനാര്‍ദ്ദനദാസ് , ശ്രീലക്ഷ്മി രമേശ് എന്നീ കുട്ടികള്‍ക്ക് യാത്രയയപ്പും നല്‍കി.അബുദാബിയില്‍ എത്തിയ പയ്യന്നൂരിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായ കെ.ടി. സഹദുളളക്ക് ചടങ്ങില്‍ വെച്ച് സ്വീകരണവും നല്‍കി.പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം പ്രസിഡണ്ട് സുരേഷ് പയ്യന്നൂര്‍, ജനറല്‍ സെക്രട്ടറി മുത്ത ലിബ് ,വൈസ് പ്രസിഡണ്ട് ജ്യോതിലാല്‍ , ട്രഷറര്‍ ജ്യോതിഷ് കുമാര്‍ , വി.കെ.ഷാഫി, ശിവദാസ് , മുഹമ്മദ് സാദ് തുടങ്ങിയവര്‍ സംസാ രിച്ചു.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ വിവിധകലാപരിപാടികളുംഅരങ്ങേറി .കെ.കെ.ശ്രീ.പിലിക്കോട്, രാ ജേഷ്‌പൊതുവാള്‍,അബ്ദുള്‍ ഗഫൂര്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment