Latest News

പ്രശ്‌നോത്തരി മത്സരം

പയ്യന്നൂര്‍:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ പയ്യന്നൂര്‍ കേന്ദ്രത്തില്‍ മെയ് പതിനഞ്ചിന് നടക്കുന്ന ശ്രീശങ്കര ജയന്തി ആഘോഷത്തിന്റെ ഭാഗമായി യു.പി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാ ര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഓരോ വിഭാഗത്തിലും പ്രത്യേകമായിരിക്കും മത്സരം.
ശ്രീ ശങ്കരനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രശ്‌നോത്തരിയില്‍ ഉണ്ടാവുക. വിജയികള്‍ക്ക് ക്യാഷ്‌പ്രൈസ് സമ്മാനിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മെയ് പതിനഞ്ചിന് രാവിലെ പതിനൊന്ന് മ ണിക്ക് പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

No comments:

Post a Comment