Latest News

പയ്യന്നൂര്‍ ഗവ. ഹൈസ്‌കൂളില്‍ സതീര്‍ഥ്യ സംഗമം

പയ്യന്നൂര്‍: ഗുരുനാഥന്മാരെ ആദരിക്കുന്നതിലൂടെനമ്മുടെ സമൂഹം സ്വയം ബഹഹുമാനിതമവുകയാണെന്ന് എഴുത്തുകാരന്‍ പ്രൊഫ. എം.എ. റഹ്മാന്‍ പറഞ്ഞു. പയ്യന്നൂര്‍ ഗവ. ഹൈസ്‌കൂളിലെ 1973-74 ബാച്ച് സതീര്‍ഥ്യ സംഗമം ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എം.വി. അമരേശന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധനാനാധ്യാപകന്‍ ടി.എസ്. രാമചന്ദ്രന്‍, കെ.യു നാരായണന്‍, കെ.വി. സുരേന്ദ്രന്‍, കെ.എ. മോഹനന്‍, യു.കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പൂര്‍വാധ്യാപകരെ ആദരിച്ചു തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.

No comments:

Post a Comment