Latest News

ഹക്കീംവധം: കോടതി ഉത്തരവ് സി.ബി.ഐ പാലിക്കുന്നില്ലെന്ന്

പയ്യന്നൂര്‍: ഹക്കീംവധക്കേസില്‍ കോടതി ഉത്തരവ് സി.ബി.ഐ പാലിക്കുന്നില്ലെന്ന് ഹൈക്കോടതിയില്‍ ഹരജി.
ഹക്കിംവധക്കേസില്‍ റിമാ ന്റില്‍ കഴിയുന്ന നാലുപേരെയും എറണാകുളം സി.ജെ.എം കോ ടതി സി.ബി.ഐയുടെ ഹരജി പരിഗണിച്ച് നാര്‍ക്കോ അനാലിസിസ്-പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സി.ബി.ഐ ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന് കാണിച്ചാണ് പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ സ മീപിച്ചത്.
ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച റിമാന്റില്‍ കഴിയുന്നവരുടെ ജാ മ്യാപേക്ഷ ഹൈക്കോടതിപരിഗണിക്കാനിരിക്കെയാണ് പ്രതിഭാ ഗം അഭിഭാഷകന്‍ ടി.കെ.വിപിന്‍ ദാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
റിമാന്റില്‍ കഴിയുന്ന കൊറ്റിയിലെ കെ.പി. അബ്ദുള്‍നാസര്‍, ഏലാട്ട് അബ്ദുള്‍സലാം, ഫാസി ല്‍ മന്‍സിലിലെ ഇസ്മായില്‍, പുഞ്ചക്കാട്ടെ എ.പി. മുഹമ്മദ് റ ഫീഖ് എന്നിവരെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ സി.ബി.ഐ സി.ജെ.എം.കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി കഴിഞ്ഞാഴ്ച ശാസ്ത്രീയ പരിശോധനക്ക് ഉ ത്തരവിട്ടിരുന്നു.
പരിശോധന ഏറ്റവും ചുരു ങ്ങിയ കാലയളവില്‍ നടത്തണമെന്നും പ്രതിഭാഗം അഭിഭാഷകന്റെ സാന്നിധ്യത്തില്‍ പരിശോധന നടത്തണമെന്നും ജാമ്യാപേ ക്ഷ ജൂണ്‍ രണ്ടിന് പരിഗണിക്കാനിരിക്കെ അതിന് മുമ്പ് ശാ സ്ത്രീയ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു
എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ സി.ബി.ഐ സംഘം സി.ജെ.എം. കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് കാ ണിച്ചാണ് ഇന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അറസ്റ്റ് നടന്ന് രണ്ടുമാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാത്ത സി.ബി.ഐ യുടെ നടപടിയില്‍ ദൂരൂഹതയേറിയിരിക്കുകയാണ്.
2017 ഏപ്രില്‍ അഞ്ചിന് ബുധനാഴ്ചയാണ് കേസില്‍ ആദ്യഘട്ടത്തില്‍ ഗൂഢാലോചന കുറ്റത്തി ന്മൂന്നുപേരെ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം മുഹമ്മദ് റഫീഖിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
സി.ബി.ഐ ഡി.വൈ.എസ്.പിജെ. ഡാര്‍വിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒ ന്നര വര്‍ഷക്കാലത്തിലേറെയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലുപേരുടെ അറസ്റ്റ് നടന്നത്.2014 ഫിബ്രവരി പത്തിന് രാവിലെയാണ് കൊറ്റി ജുമാമസ ്ജിദ് ജീവനക്കാരനായ ഹക്കീമി ന്റെ മൃതദേഹം മദ്രസക്ക് പിറകി ല്‍ കത്തുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്.

No comments:

Post a Comment