Latest News

നിറവ്യത്യാസവും രൂക്ഷഗന്ധവും: രാമന്തളിയില്‍ കിണറുകളില്‍ വീണ്ടും ജലവിതാനം ഉയര്‍ന്നു

പയ്യന്നൂര്‍: കിണറുകളില്‍ മലിന ജലം നിറഞ്ഞ് ജനജീവിതം ദുസ്സ ഹമായ രാമന്തളി യില്‍ വീണ്ടും കിണറുകളില്‍ മലിനജലം നിറ ഞ്ഞ് ജലവിതാനം ഉയര്‍ന്നു. നില വില്‍ മാലിന്യപ്രശ്‌നം അനുഭവി ക്കാത്ത പത്തോളം പുതിയ കി ണറുകളിലാണ് കഴിഞ്ഞ മൂന്ന് ദി വസത്തിനിടയില്‍ ശക്തമായ ഉറ വയോടു കൂടി ജലവിതാനം ഉയര്‍ ന്നത്.വെള്ളത്തിന്‌നിറവ്യത്യാ സ വും രൂക്ഷഗന്ധവും ഉണ്ടെന്ന് വീ ട്ടു കാര്‍ പറയുന്നു.
ഏഴിമല നാവിക അക്കാദമി മാ ലിന്യ പ്ലാന്റില്‍ നിന്നും അല്പം ദൂരം മാറിയുള്ള വീട്ടുകിണറു കളിലാണ് കഴിഞ്ഞ ദിവസം മുത ല്‍ ജലവിതാനം ഉയര്‍ന്നിരിക്കു ന്നത്. മലിനജലം കൂടുതല്‍ പ്രദേ ശങ്ങളിലേക്ക് വ്യാപിക്കുന്നത് നാ ട്ടുകാരെ ആശങ്കയിലാക്കി യിരി ക്കുകയാണ്.
നാവിക അക്കാദമി മാലിന്യ പ്ലാ ന്റിനെതിരെ ജനആരോഗ്യ സം രക്ഷണ സമിതി കഴിഞ്ഞ എഴുപ ത് ദിവസമായി അനിശ്ചിതകാല സമരത്തിലാണ്.നാല്‍പത്തിയൊമ്പത് ദിവസമായി സമരപന്തലില്‍ നിരാഹാര സമരവും നടന്നു വരു ന്നുണ്ട്.രാമന്തളി തെക്കുമ്പാട് പ്ര ദേശത്തെ മുന്നൂറോളം കുടുംബ ങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ജനവാസ കേന്ദ്രത്തിനോട് സ്ഥാപിച്ച നാവി ക അക്കാദമി മാലിന്യപ്ലാന്റില്‍ നിന്നുള്ള മലിന ജലം ഇതിനകം നൂറോളംകിണറുകള്‍മലീമസ പ്പെ ടുത്തി കഴിഞ്ഞു.മഴക്കാലം വരു ന്നതോടെ മലിനജലം കിലോ മീ റ്ററുകളോളംദൂരത്തില്‍ വ്യാപി ക്കു മെന്ന ഭീതിയിലാണ് ജനങ്ങ ള്‍.
എന്നാല്‍ മഴയ്ക്ക് മുന്നെ തന്നെ മലിനജലം കൂടുതല്‍ പ്രദേശങ്ങ ളിലേക്ക് വ്യാപിച്ച് അടിക്കടി കി ണറുകളില്‍ ജലവി താനം ഉയരു ന്നതില്‍നാട്ടുകാര്‍ഭീതിയി ലാണ്.
മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് വിദ ഗ്ധ സമിതി അടക്കം നിരവ ധി സര്‍ക്കാര്‍ വകുപ്പുകള്‍ ആറോ ളം തവണ പരിശോധന നടത്തി യിട്ടും കിണറുകളില്‍ ജലവിതാ നം ഉയരുന്നതിന്റെ കാരണം ക ണ്ടു പിടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

No comments:

Post a Comment