Latest News

ആദരിച്ചു

പയ്യന്നൂര്‍: സമത പയ്യന്നൂര്‍ ചിത്രകാരനും ശില്‍പിയുമായ ബാലന്‍ കോറോത്തിനെഅദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് ആദരിച്ചു. വി. മനോജ് അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി. ഭാസ്‌കര പൊതുവാള്‍, ചിത്രകാരന്‍ സുരേഷ് അന്നൂര്‍, കൗണ്‍സിലര്‍ വി. നാരായണന്‍, എം. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. പി. സുധീപ് സ്വാഗതവും പി.വി. സുരേഷ് ബാബു നന്ദിയും പറഞ്ഞു തുടര്‍ന്ന് സമതയുടെ കലാകാരന്മാര്‍ സംഗീത വിരുന്ന് അവതരിപ്പിച്ചു.

No comments:

Post a Comment