Latest News

തീവണ്ടി തട്ടി മരിച്ചു

കണ്ണപുരം: ബസ്സിറങ്ങി വീട്ടിലേക്കുള്ള യാത്രാമധ്യേ റെയില്‍വെ ട്രാക്കിന് സമീപം തീവണ്ടി തട്ടി മധ്യവയസ്‌കന്‍ മരണപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പഴയങ്ങാടി എരിപുരത്തെ പി.പി. നാസിമുദ്ദീ(67)നാണ് തീവണ്ടി തട്ടി മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ താവം ഗെയ്റ്റിന് സമീപം വെച്ചാണ് അപകടം.
റുഖിയയാണ് ഭാര്യ.തക് യുദ്ദീന്‍, റഫീന, എന്നിവര്‍ മക്കളാണ്. കണ്ണപുരം പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട നടത്തി.

No comments:

Post a Comment