Latest News

കണ്ണൂരില്‍ പട്ടാളത്തെ ഇറക്കി സി.പി.എമ്മിനെ അടിച്ചൊതുക്കാന്‍ ശ്രമമെന്ന് കോടിയേരി

കണ്ണൂര്‍: കണ്ണൂരില്‍ പട്ടാളത്തെ ഇറക്കി സി.പി.എമ്മിനെ അടിച്ചൊതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അഫ്‌സ്പ നിയമംകൊണ്ടുവരാന്‍ ബി.ജെ.പി വാശി പിടിക്കുന്നത് രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും കേരളത്തില്‍ നിരവധിപേരെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇരുന്നൂറിലേറെ വീടുകളാണ് ഇക്കാലത്ത് ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
നൂറുകണക്കിന് സി.പി.എം ഓ ഫീസുകളാണ് തകര്‍ത്തതെന്നും കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ നേ തൃത്വത്തില്‍ സമാധാന യോഗം നടന്നശേഷവും മുപ്പത്തിനാല് ആ ക്രമണങ്ങളാണ് സി.പി.എം പ്രവ ര്‍ത്തകര്‍ക്ക് നേരെയുണ്ടായതെ ന്നുംകോടിയേരിചൂണ്ടിക്കാണി ച്ചു
കഴിഞ്ഞ കുറച്ചുകാലത്തി നി ടെ ഇരുപത്തിയേഴ് സി.പി.എം പ്ര വര്‍ത്തകരെ ആര്‍.എസ്.എസ്സുകാ ര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. അ പ്പോഴൊന്നും അഫ്‌സ്പ നടപ്പാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആവ ര്‍ത്തിച്ചു.
അതേസമയം പയ്യന്നൂര്‍ കൊ ല പാതക കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് കോടിയേ രി.പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇതും വെറും പറച്ചിലല്ലെന്നും പ്രായോഗികമായി നടപ്പിലാക്കുമെന്നുംഅദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വേണ്ടത് രാഷ്ട്രീയ ഭരണപരമായ ഇടപെടലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും എരീതിയില്‍ എണ്ണ ഒഴിക്കുന്ന നടപടിയാണ് കുമ്മനത്തിന്റെതെന്നും കോടിയേരി കുറ്റപ്പെടുത്തി.

No comments:

Post a Comment